ഒരു നിമിഷത്തെ ഉറച്ച തീരുമാനത്തിലൂടെ സാധിക്കും.

ഇന്നത്തെക്കാലത്ത് ഒരു തവണയെങ്കിലും അശ്ലീല ചിത്രങ്ങള്‍ കാണാത്തവരുണ്ടോ…..?

ഇതായിരിക്കും നിങ്ങള്‍ കാണാന്‍ ആഗ്രഹമില്ലെന്ന് പറയുമ്പോള്‍ നിങ്ങളുടെ കൂട്ടുകാരോ അല്ലെങ്കില്‍ നിങ്ങള്‍ക്ക് തന്നെയോ തോന്നുന്നത്….. ശരിയല്ലേ, പലപ്പോഴും പോണ്‍ വീഡിയോകള്‍ കാണുന്നത് തെറ്റാണെന്ന് മനസ്സിലാക്കുന്നത് അത് നിങ്ങളുടെ വ്യക്തിജീവിതത്തെയും, സാമൂഹ്യ ജീവിതത്തെയും ബാധിക്കുമ്പോഴാണ്. എങ്ങനെയാണ് നിങ്ങള്‍ ഇതിന് അടിമയായി തീരുന്നത് എന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ…? അടിമയായി മാറണം എന്നുള്ള ചിന്തകൊണ്ടായിരിക്കില്ല നിങ്ങള്‍ പലപ്പോഴും ഇത് കണ്ടു തുടങ്ങുന്നത് എന്നാല്‍ അതിനുശേഷം നിങ്ങള്‍ അറിയാതെ തന്നെ ഇതിന് അടിമയായി മാറിയിരിക്കുകയാണ്

എന്താണ് സെക്സ് അഡിക്ഷന്…? എങ്ങനെയാണ് അടിമപ്പെട്ട് പോകുന്നത്..?

ലൈംഗിക ആഗ്രഹങ്ങള്‍ക്കും ചിന്തകള്‍ക്കും ഒരു നിയന്ത്രണവും കൊടുക്കാൻ സാധിക്കാത്തെ എപ്പോഴും മനസ്സില്‍ നില്‍ക്കുകയും വരുംവരായ്കകളെപ്പോലും ഓര്‍ക്കാത്തെ അവയുടെ സാക്ഷാത്കാരത്തിനുവേണ്ടി ലൈംഗിക പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ട് പോകുന്ന അവസ്ഥയാണ് സെക്സ് അഡിക്ഷന്‍. വേണ്ടെന്നു വച്ചാലും ഈ ഇഷ്ടങ്ങള്‍ക്ക് വിപരീതമായി നിങ്ങള്‍ക്ക് സ്വന്തമായി ഒന്നും ചെയ്യാന്‍ പറ്റാത്തെ, ലൈംഗിക ചിന്തകള്‍ മനസ്സിലേക്ക് കടന്ന് വരുന്നു. ഈ ചിന്തകളുടെ അടിസ്ഥാന കാരണം. അമിതമായ പോണ്‍ ഉപയോഗമാണ്.

പോണ്‍ ഉപയോഗം വര്‍ധിക്കുന്ന ആദ്യഘട്ടത്തില്‍ ഒരാളുടെ മസ്തിഷ്‌കത്തില്‍ സ്രവിക്കപ്പെടുന്ന ഡോപ്പമിന്റെ ഉല്‍പാദനം വളരെയധികമായി വര്‍ധിക്കും. (നാം കാണുതും കേള്‍ക്കുന്നതുമായ ആനന്ദത്തെ എങ്ങനെയാണ് നമ്മുടെ ചിന്തയിലും ശരീരത്തിലും അനുഭവമാക്കേണ്ടത് എന്ന് നിയന്ത്രിക്കുന്ന തലച്ചോറിലെരാസവസ്തുവാണ് ഡോപ്പമിന്‍.) ഇതിന്റെ അളവ് നിയന്ത്രിക്കാന്‍ മസ്തിഷ്‌കത്തിന് കഴിയാതെവരുമ്പോള്‍, പോണ്‍ തന്റെ യഥാര്‍ത്ഥ ജീവിതത്തിലും ആസ്വദിക്കണമെന്നുള്ള ചിന്ത കടന്ന് വരുന്നു.

ഇത് പിന്നീട് വലിയ കെണിയിലേയ്ക്ക് മനുഷ്യരെ നയിക്കുന്നു. ഇതിന് സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസം ഇല്ല. പോണ്‍ കാണുന്നവരുടെ ജീവിതത്തില്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം തന്റെ മുന്‍മ്പില്‍ ഏതെങ്കിലും ഒരു സ്ത്രീയെ അല്ലെങ്കില്‍ പുരുഷനെയോ കാണുമ്പോള്‍ തന്റെ കണ്ണുകളെ നിയന്ത്രിക്കാന്‍ സാധിക്കില്ല. രക്തബന്ധമോ സുഹൃത്ത് ബന്ധമോ ഈ സാഹചര്യത്തില്‍ മറന്ന് പോവുകയാണ് പലരും.

പോണ്‍ എങ്ങനെയാണ് ഒരു വ്യക്തിയുടെ ജീവിതത്തെ തകര്‍ക്കുന്നത്.

  • യാഥാര്‍ഥ്യത്തോടുള്ള താല്‍പര്യക്കുറവ്.
  • നിയന്ത്രിക്കാന്‍ കഴിയാത്ത ആസക്തി.
  • സാമൂഹ്യപരമായും മാനസികപരമായും തകര്‍ച്ച ഉണ്ടാകുന്നു.

സാമൂഹികപരമായും മാനസികപരമായും ഓരോ വ്യക്തിയുടെയും ജീവിതത്തെ ഇത് ബാധിക്കുന്നു. പിന്നീട് ലൈംഗിക അക്രമങ്ങള്‍, വിഷാദം, സാങ്കല്‍പിക ജീവിതത്തില്‍ ജീവിക്കുക, മനുഷ്യ ശരീരത്തെ ഉപഭോഗ വസ്തുവായി കാണുക എന്നിങ്ങനെ നീളുന്നു പോണിന്റെ അടിമത്വത്തില്‍ കഴിയുവന്നര്‍.കൂടാതെ ഇത്തരക്കാര്‍ക്ക് പലവിധതിലുള്ള സ്വഭാവ വൈകല്യങ്ങളും ഉണ്ടാകുന്നു. വിഷാദം, ആശങ്ക, അമിതമായ ആകാംഷ , ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കാതെവരുക. ഇത് ഓരോരുത്തരുടെയും വ്യക്തിപരമായ ജീവിതത്തെയും സാമൂഹ്യ ജീവിതത്തെയും കാര്യമായി തന്നെ ബാധിക്കും.

മറ്റെല്ലാ ആസക്തികളും ശരീരത്തിന് പുറത്ത് നിന്നാകുമ്പോള്‍ പോണിന്റെ ഉപയോഗം മനുഷ്യ ശരീരത്തില്‍ നിന്നു തന്നെയാണ് ഉത്ഭവിക്കുന്നത്. പോണ്‍ ചങ്ങലകള്‍ പൊട്ടിച്ച് സ്വാതന്ത്രതിലേയ്ക്ക് നടക്കുക എന്നത് ഒരു നിമിഷത്തെ ഉറച്ച തീരുമാനത്തിലൂടെ സാധിക്കും. അതിനായി ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തണം

  • സ്വന്തം ജീവിതത്തോടു സത്യസന്ധത പുലര്‍ത്തുക.
  • പോര്‍ണോഗ്രഫിയുള്ള മാധ്യമങ്ങള്‍, സുഹൃത്തുകള്‍ എന്നിവരെ ഒഴിവാക്കുക.
  • സാധാരണം എന്ന ചിന്താഗതി മാറ്റുക.
  • എന്റെ ശരീരം എന്റെ ഇഷ്ടം എന്നുള്ള ചിന്താഗതി മാറ്റുക.
  • ഇഷ്ട വിനോദങ്ങള്‍ കണ്ടെത്തുക
  • സൈക്കോതെറാപ്പിയുടെ സഹായം തേടാം

പോണ്‍ അടിമതത്തില്‍ നിന്നും മാറി പുതുജീവിതത്തിലേയ്ക്ക് പ്രവേശിക്കാന്‍ ദൃഢനിശ്ചയമെടുത്തവര്‍ക്കൊപ്പം നല്ല സുഹ്യത്തുകളായി ഞങ്ങള്‍ ഉണ്ട്. നല്ല സാമൂഹ്യബോധമുള്ള വ്യക്തിയായി മാറുവാന്‍ നിങ്ങള്‍ക്ക് കഴിയും. അടിമത്തത്തില്‍ നിന്നും മാറണം എന്ന് ചിന്തയാണ് നമുക്ക് ഏറ്റവും ആദ്യം വേണ്ടത്.

കേരളത്തിലെ തന്നെ ഏറ്റവും നല്ല കൗണ്‍സിലിംഗ് സെന്റര്‍ ആയ ആത്മയിലൂടെ നിങ്ങള്‍ക്ക് ഇത് സാധിക്കും. പരിചയസമ്പന്നരായ സൈക്കോളജിസ്റ്റുകളാണ് ആത്മയില്‍ ഉള്ളത് അതുകൊണ്ടുതന്നെ നിങ്ങള്‍ നേരിടുന്ന ഏതൊരു പ്രശ്‌നത്തിനും ആത്മയില്‍ നിന്ന് നിങ്ങള്‍ക്ക് ഉത്തരം ഉണ്ടാകും. ഓണ്‍ലൈനായും ഓഫ് ലൈനായും നിങ്ങള്‍ക്ക് ആത്മയിലെ സേവനങ്ങള്‍ ഉപയോഗിക്കാം. ലൈംഗിക അടിമത്തത്തില്‍ നിന്നും മാറി നല്ലൊരുവ്യക്തിയായി തീരാന്‍ ആത്മയിലൂടെ നിങ്ങള്‍ക്ക് സാധിക്കട്ടെ.

നിങ്ങളുടെ സൗഹൃദങ്ങൾ എങ്ങനെയാണ്….

നമ്മുടെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ബന്ധങ്ങളിലൊന്നാണ് സൗഹൃദം. നമ്മുടെ ഓരോ സുഹൃത്തുക്കള്‍ക്കും ചില സ്വഭാവസവിശേഷതകള്‍ ഉണ്ട്. വാക്കുകള്‍ കൊണ്ട് വിവരിക്കാന്‍ കഴിയാത്തതാണ് ഓരോ സുഹ്യത്ത് ബന്ധങ്ങളും. നമ്മളെ നമ്മളാക്കി മാറ്റാന്‍ കഴിയുന്ന ഇടങ്ങളാണ് ഓരോ സൗഹൃദ വലയങ്ങളും. ജീവിതത്തിലെ നല്ല സമയത്തും ഏറ്റവും മോശം സമയത്തും ഒരുപോലെ നമുക്കൊപ്പം നില്‍ക്കാന്‍ അടുത്ത സുഹൃത്തുക്കള്‍ മാത്രമേ കാണൂ. പലപ്പോഴും ഉള്ളുതുറന്ന് സംസാരിക്കാന്‍ കഴിയുന്നതും സുഹൃത്തുക്കളോട് മാത്രമായിരിക്കും.

നമ്മുടെ ജീവിതത്തെ താങ്ങി നിര്‍ത്തുന്ന തൂണുകളിലൊന്നാണ് നല്ല സൗഹൃദ ബന്ധങ്ങള്‍, കുറ്റകൃത്യത്തിലെ പങ്കാളി മുതല്‍ നമ്മളെ നല്ലൊരുവ്യക്തിയാക്കുന്നത് വരെ നമ്മുടെ സുഹൃത്തുക്കള്‍ ആയിരിക്കും. സുഹൃത്തുക്കള്‍ നമ്മുടെ ജീവിതത്തെ വളരെയധികം സ്വാധിനിക്കുമെന്ന് നിങ്ങള്‍ സമ്മതിക്കും. എന്നാല്‍ ഈ പ്രസ്താവന ശാസ്ത്രീയമായി ശരിയാണെന്ന് നിങ്ങള്‍ക്കറിയാമോ? സൗഹൃദം എന്ന നിലയില്‍ രണ്ട് വ്യക്തികള്‍ തമ്മിലുള്ള ശക്തമായ ബന്ധത്തിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. നമ്മുടെ സുഹൃത്തുക്കളെ കൂടുതല്‍ സ്‌നേഹിക്കാന്‍ കാരണങ്ങള്‍ കണ്ടെത്താം…

എന്തിനാണ് നമുക്ക് നല്ല സൗഹൃദങ്ങളുടെ ആവശ്യം?

സൗഹൃദങ്ങള്‍ നിങ്ങളുടെ മാനസികാരോഗ്യത്തിലും സന്തോഷത്തിലും വലിയ സ്വാധീനം ചെലുത്തുന്നു. നല്ല സുഹൃത്തുക്കള്‍ സമ്മര്‍ദ്ദം ഒഴിവാക്കുകയും ആശ്വാസവും സന്തോഷവും നല്‍കുകയും ഏകാന്തതയും ഒറ്റപ്പെടലും തടയുകയും ചെയ്യുന്നു. കൂടാതെ സൗഹൃദങ്ങള്‍ വളര്‍ത്തിയെടുക്കുന്നത് നിങ്ങളുടെ ശാരീരിക ആരോഗ്യത്തില്‍ ശക്തമായ സ്വാധീനം ചെലുത്തും. ജീവിതത്തില്‍ മോശം കാലഘട്ടങ്ങള്‍ എല്ലാവര്‍ക്കും ഉണ്ടാകും.

ആ സമയത്ത് ആശ്വസിപ്പിക്കാനും കൂടെ നില്‍ക്കാനും ഒരാളുണ്ടായിരുന്നെങ്കില്‍ എന്ന് പലപ്പോഴും എല്ലാവരും ആഗ്രഹിക്കും. അങ്ങനെയൊരു സ്നേഹബന്ധം നിങ്ങള്‍ക്ക് ലഭിക്കുന്നത് പലപ്പോഴും സുഹൃത്തുക്കളില്‍ നിന്നായിരിക്കും. നിങ്ങള്‍ പറയുന്ന കാര്യങ്ങള്‍ കേള്‍ക്കാനും നിങ്ങള്‍ക്ക് കൈത്താങ്ങാവാനും ആ സമയങ്ങളില്‍ ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ എപ്പോഴും തയ്യാറാവും. ജീവിതത്തിലെ പ്രതിസന്ധികള്‍ പരിഹരിച്ച് നിങ്ങള്‍ക്ക് പോസിറ്റീവ് എനര്‍ജി നല്‍കാനും സുഹൃത്തുക്കളിലൂടെ നിങ്ങള്‍ക്ക് സാധിക്കും.

  • നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തും.

സന്തോഷകരവും പോസിറ്റീവുമായ സുഹൃത്തുക്കളുമായി സമയം ചെലവഴിക്കുന്നത് നിങ്ങളുടെ മാനസികാവസ്ഥയെ മെച്ചപ്പെടുത്തുകയും നിങ്ങളുടെ കാഴ്ചപ്പാട് വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

  • നിങ്ങളുടെ ലക്ഷ്യങ്ങളില് എത്തിച്ചേരാന് നിങ്ങളെ സഹായിക്കും.

നിങ്ങള്‍ക്ക് ശാരീരികക്ഷമത കൈവരിക്കാനോ അല്ലെങ്കില്‍ നിങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനോ ഒരു സുഹൃത്ത് ശ്രമിക്കുകയാണെങ്കില്‍, ആ സുഹൃത്തില്‍ നിന്നുള്ള പ്രോത്സാഹനം നിങ്ങളുടെ ഇച്ഛാശക്തിയും വിജയസാധ്യതയും വര്‍ദ്ധിപ്പിക്കുക ചെയ്യും.

  • പ്രയാസകരമായ സമയങ്ങളില് നിങ്ങളെ പിന്തുണയ്ക്കുക.

നിങ്ങളുടെ പ്രശ്നങ്ങള്‍ പങ്കുവെക്കാന്‍ ആരെങ്കിലുമുണ്ടെങ്കില്‍പ്പോലും, ഗുരുതരമായ അസുഖം, ജോലി അല്ലെങ്കില്‍ പ്രിയപ്പെട്ട ഒരാളുടെ നഷ്ടം, ബന്ധത്തിന്റെ തകര്‍ച്ച, അല്ലെങ്കില്‍ ജീവിതത്തിലെ മറ്റേതെങ്കിലും വെല്ലുവിളികള്‍ എന്നിവയെ നേരിടാന്‍ സുഹൃത്തുക്കള്‍ക്ക് നിങ്ങളെ സഹായിക്കാനാകും.

  • നിങ്ങള്ക്ക് പ്രായമാകുമ്പോള് നിങ്ങളുടെ കൂടെയുണ്ടാവുക.

പ്രായമേറുന്തോറും വിരമിക്കല്‍ എന്ന ചിന്ത, രോഗം, പ്രിയപ്പെട്ടവരുടെ മരണം എന്നിവ നിങ്ങളെ പലപ്പോഴും ഒറ്റപ്പെടുത്തും, വിഷാദം, വൈകല്യം, ബുദ്ധിമുട്ട്, നഷ്ടം എന്നിവയ്ക്കെതിരായ ഒരു ബഫറായി സുഹ്യത്ത് ബന്ധങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യും.

  • നിങ്ങളുടെ ആത്മാഭിമാനം വര്ദ്ധിപ്പിക്കുക.

സൗഹൃദം രണ്ട് വഴികളുള്ള ഒരു തെരുവാണ്, കൊടുക്കല്‍ വാങ്ങലുകളുടെ….’കൊടുക്കുക’ – നിങ്ങളുടെ കൈയില്‍ ഉള്ളവ നിങ്ങളുടെ സുഹ്യത്തിന്റെ ആവശ്യം നേരത്ത് നല്‍ക്കുക. എന്നാല്‍ മാത്രമാണ് നിങ്ങള്‍ക്കും ആവശ്യനേരത്ത് ലഭിക്കുക.

നല്ല സുഹ്യത്ത് ബന്ധങ്ങള് എങ്ങനെയായിരിക്കും.?

     ഒരു സൗഹൃദം എങ്ങനെ അനുഭവപ്പെടുന്നു എന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക, അല്ലാതെ അത് എങ്ങനെ കാണപ്പെടുന്നു എന്നല്ല. ഒരു സൗഹൃദത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഗുണം ആ ബന്ധം നിങ്ങള്‍ക്ക് അനുഭവപ്പെടുന്ന രീതിയാണ്, അല്ലാതെ മറ്റുള്ളവര്‍ എന്ത് വിചാരിക്കുന്നു എന്നതല്ല.

  • ഈ വ്യക്തിയുമായി സമയം ചെലവഴിച്ചതിന് ശേഷം ഞാന്‍ സന്തോഷവാനാണോ ?
  • ഈ വ്യക്തിക്ക് ചുറ്റും ഞാന്‍ തന്നെയാണോ ?
  • എനിക്ക് സുരക്ഷിതത്വം തോന്നുന്നുണ്ടോ ?
  • ആ വ്യക്തി എന്റെ പ്രതിസന്ധിഘട്ടത്തില്‍ പിന്തുണക്കുന്നുണ്ടോ ?
  •  എനിക്ക് വിശ്വസിക്കാന്‍ കഴിയുന്ന ആളാണോ ഇത് ?

സൗഹൃദം നല്ലതായി തോന്നുന്നുവെങ്കില്‍, അത് നല്ലതാണ്. എന്നാല്‍ ഒരു വ്യക്തി നിങ്ങളെ നിയന്ത്രിക്കാന്‍ ശ്രമിക്കുകയാണെങ്കില്‍, നിങ്ങളെ വിമര്‍ശിക്കുക, നിങ്ങളുടെ ഔദാര്യം ദുരുപയോഗം ചെയ്യുക, അല്ലെങ്കില്‍ നിങ്ങളുടെ ജീവിതത്തിലേക്ക് അനാവശ്യമായ സ്വാധീനങ്ങള്‍ കൊണ്ടുവരുകയോ ചെയ്താല്‍, സൗഹൃദം പുനഃപരിശോധിക്കാനുള്ള സമയമാണിത്. ഒരു നല്ല സുഹൃത്ത് നിങ്ങളുടെ മൂല്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യണമെന്നോ എപ്പോഴും അവരോട് യോജിക്കുന്നതിനോ നിങ്ങളുടെ സ്വന്തം ആവശ്യങ്ങള്‍ അവഗണിക്കുന്നതിനോ ആവശ്യപ്പെടുന്നില്ല. ഏതൊരു ബന്ധവും ദീര്‍ഘകാലം നിലനില്‍ക്കണമെങ്കില്‍ അതില്‍ സൗഹൃദം ആവശ്യമാണ്. സൗഹൃദം ഉള്ളപ്പോള്‍ മാത്രമേ ബന്ധങ്ങളില്‍ സ്നേഹവും പരസ്പര വിശ്വാസവും കരുതലും ഒക്കെ ഉണ്ടാകൂ.

മികച്ച സൗഹൃദങ്ങള്‍ക്കായി, നിങ്ങളും ഒരു നല്ല സുഹൃത്തായിരിക്കുക

ഒരു പുതിയ സുഹൃത്തിനെ ഉണ്ടാക്കുക എന്നത് യാത്രയുടെ തുടക്കം മാത്രമാണ്. സൗഹൃദങ്ങള്‍ രൂപപ്പെടാന്‍ സമയമെടുക്കുകയും കൂടുതല്‍ ആഴം കൂട്ടാന്‍ കൂടുതല്‍ സമയം എടുക്കുകയും ചെയ്യുന്നു. നിങ്ങളുടെ സുഹൃത്ത് നിങ്ങളോട് പെരുമാറണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നതുപോലെ അവരോടും പെരുമാറുക. വിശ്വസ്തരും, ചിന്താശീലരും, വിശ്വാസയോഗ്യരും, നിങ്ങളെയും നിങ്ങളുടെ സമയവും പങ്കിടാന്‍ തയ്യാറാവുക. രണ്ടാമതായി നല്ല കേള്‍വിക്കാരനാകുക.

സുഹൃത്തുക്കള്‍ നിങ്ങളെ ശ്രദ്ധിക്കാനും പിന്തുണയ്ക്കാനും നിങ്ങള്‍ ആഗ്രഹിക്കുന്നതുപോലെ അവരെ ശ്രദ്ധിക്കാനും പിന്തുണയ്ക്കാനും തയ്യാറാകുക. കൂടാതെ വളരെയധികം പ്രതീക്ഷകള്‍ ഉണ്ടായിരിക്കരുത്. പകരം, നിങ്ങളുടെ സൗഹൃദം സ്വാഭാവികമായിരിക്കണം. നിങ്ങള്‍ രണ്ടുപേരും അതുല്യരായ വ്യക്തികളാണ്, അതിനാല്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നതുപോലെ നിങ്ങളുടെ സൗഹൃദം നിങ്ങളില്‍ ആഴപ്പെടണമെന്നില്ല. എല്ലാ സുഹൃത്തുക്കളും തെറ്റുകള്‍ വരുത്തും പ്രശ്നങ്ങള്‍ തരണം ചെയ്ത് മുന്നോട്ട് പോകാനുള്ള വഴി കണ്ടെത്താന്‍ ശ്രമിക്കുക. അത് പലപ്പോഴും നിങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ആഴത്തിലാക്കും.

 

മോഷണം ഒരു കലയാണ് എന്ന് കേട്ടിട്ടില്ലേ……

പലപ്പോഴും പലരും മോഷ്ടിക്കുന്നത് സമ്പത്തിനോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും ഒരു നേട്ടത്തിനോ ആയിരിക്കും. എന്നാല്‍ ഇതൊന്നുമല്ലാതെ മോഷ്ടിക്കുന്നവരും നമുക്കിടയില്‍ ഉണ്ട്. അവരുടെ രോഗാവസ്ഥ മൂലം ചെയ്യുന്നവരും ഉണ്ട്. കള്ളന്‍ എന്നും കള്ളി എന്നും നമ്മള്‍ ഇവരെ പൊതുവേ കളിയാക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നു. എന്നാല്‍ ഇവര്‍ അനുഭവിക്കുന്ന മാനസിക പിരിമുറുക്കങ്ങള്‍ മനസ്സിലാക്കാതെയാണ് നാം ഇങ്ങനെ ചെയ്യുന്നത്. എല്ലാ മോഷണങ്ങളും പലപ്പോഴും സാമ്പത്തിക ലാഭത്തിന് വേണ്ടി ആയിരിക്കില്ല, അതൊരുപക്ഷേ ക്ലപ്‌റ്റോമാനിയ ആയിരിക്കും.

എന്താണ് ക്ലപ്റ്റോമാനിയ.

ക്ലപ്‌റ്റോമാനിയ ഉള്ള ഒരു വ്യക്തി ഷോപ്പിംഗ് മാളിലോ അല്ലെങ്കില്‍ മറ്റെവിടെയെങ്കിലും ആയിരിക്കുമ്പോള്‍, അവര്‍ അവര്‍ക്ക് കൗതുകം തോന്നുന്ന എന്തെങ്കിലും ഒരു വസ്തു അവരുടെ കണ്ണില്‍ പെട്ടാല്‍ അവര്‍ അറിയാതെ തന്നെ അവര്‍ക്ക് അത് മോഷ്ടിക്കണം എന്ന ചിന്ത അവരുടെ ഉള്ളില്‍ ഉടലെടുക്കും. ഈ ചിന്ത അത് മോഷ്ടിക്കും വരെ അവരില്‍ തന്നെ നിറഞ്ഞു നില്‍ക്കും. അതോടൊപ്പം തന്നെ അവരില്‍ ആ സമയത്ത് നിയന്ത്രിക്കാന്‍ സാധിക്കാത്ത തരത്തിലുള്ള ടെന്‍ഷനും ഉണ്ടാകുന്നു. ഈ ടെന്‍ഷനെ നിയന്ത്രിക്കാന്‍ വേണ്ടി അവര്‍ മോഷ്ടിക്കുന്നു. ഇങ്ങനെ അവര്‍ ആ സാധനം എടുത്തു കഴിയുമ്പോള്‍ അവര്‍ക്ക് ആശ്വാസം അനുഭവപ്പെടുമെങ്കിലും ആശ്വാസം താല്‍ക്കാലികമാണ്.

പിന്നെയും എന്തെങ്കിലും മോഷ്ടിക്കുവാനുള്ള ചിന്ത അവര്‍ അറിയാതെ തന്നെ ഉടലെടുത്തു തുടങ്ങും. സാധാരണ മോഷണങ്ങള്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കു വേണ്ടി പണം സ്വരൂപിക്കുന്നതിനാണ്. എന്നാല്‍ ക്ലെപ്‌റ്റോമാനിയ രോഗികള്‍ക്ക് അവര്‍ ശേഖരിക്കുന്ന വസ്തുക്കള്‍ ആവശ്യമില്ല എന്നതാണ് വസ്തുത. മിക്കവരും ആഗ്രഹിക്കുന്നതെന്തും പണം നല്‍കി വാങ്ങാന്‍ സാധിക്കുന്നവരുമായിരിക്കും. അതുപോലെതന്നെ ക്ലപ്‌റ്റോമാനിയയ്ക്ക്് ഒരു പ്രായമില്ല കുട്ടികളിലും, കൗമാരക്കാരിലും, മുതിര്‍ന്നവരിലും, പ്രായമായവരിലും ഒരുപോലെ ഇവ കാണുന്നുണ്ട്.

ക്ലെപ്‌റ്റോമാനിയ വളരെ സാധാരണമായൊരു രോഗാവസ്ഥയെന്നു പറയാനാകില്ല. പലപ്പോഴും വീടുകളിലും കടകളിലുമൊക്കെ ചെല്ലുമ്പോള്‍ കുട്ടികള്‍ സാധനങ്ങളെടുക്കാറുണ്ടല്ലോ. ഇതൊക്കെയാകാം ആദ്യ സൂചനകള്‍. ചെറിയ കുട്ടികളുടെ മോഷണങ്ങള്‍ വികൃതിയായി അവഗണിക്കുകയാണല്ലോ പതിവ്. എന്നാല്‍ ഇതൊക്കെ ഇതിന്റെ ആദ്യ ലക്ഷണങ്ങളാണ്. കള്ളന്‍, കള്ളി എന്നൊക്കെ ഇവരെ വിളിക്കുമ്പോള്‍ ഒന്നോര്‍മിക്കണം. മാനസിക പ്രശ്‌നമാണ് ഇവരെ ഇതിലേയ്ക്ക് നയിക്കുന്നത്.

ക്ലെപ്റ്റോമാനിയയുടെ ലക്ഷണങ്ങളില് ഇവ ഉള്പ്പെടാം:

  • നിങ്ങള്‍ക്ക് ആവശ്യമില്ലാത്ത വസ്തുക്കള്‍ മോഷ്ടിക്കാനുള്ള പ്രേരണയെ ചെറുക്കാനുള്ള കഴിവില്ലായ്മ.
  • മോഷണത്തിലേക്ക് നയിക്കുന്ന ഉത്കണ്ഠയോ ഉത്തേജനമോ അനുഭവപ്പെടുന്നു.
  • മോഷ്ടിക്കുമ്പോള്‍ സന്തോഷമോ ആശ്വാസമോ സംതൃപ്തിയോ അനുഭവപ്പെടുന്നു.
  • മോഷണത്തിന് ശേഷം അറസ്റ്റിനെക്കുറിച്ചുള്ള ഭയം.
  • പ്രേരണകളുടെ തിരിച്ചുവരവും ക്ലെപ്റ്റോമാനിയായുടെ ആവര്‍ത്തനവും.

ഇങ്ങനെയൊരു പ്രശ്നമുണ്ടെന്ന് വ്യക്തി സ്വയം അംഗീകരിക്കുകയാണ് ഏറ്റവും പ്രധാനം. സാഹചര്യങ്ങള്‍ പൂര്‍ണമായി ഒഴിവാക്കാനാകില്ല. അതിനാല്‍ മോഷ്ടിക്കാന്‍ അനാവശ്യമായി തോന്നുന്ന സാഹചര്യങ്ങള്‍ മുന്‍കൂട്ടി അറിഞ്ഞ് കരുതല്‍ എടുക്കാം. പുറത്തു പോകുമ്പോള്‍ എല്ലാമറിയുന്ന ഒരാളെ കൂടെക്കൂട്ടാം. മോഷ്ടിക്കാനുള്ള അമിതമായ ആഗ്രഹം തോന്നുമ്പോള്‍ സുഹൃത്തിനോട് പറയുക ആ സാഹചര്യത്തില്‍ നിന്നും മാറി നില്‍ക്കുക. നിങ്ങള്‍ ഇതുപോലൊരു സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നത് എങ്കില്‍ നിങ്ങള്‍ക്ക് ആത്മയുമായി ബന്ധപ്പെടാം ആത്മയിലെ വിദഗ്ധരായ കൗണ്‍സിലര്‍മാരുടെ സഹായത്തോടെ നിങ്ങള്‍ക്ക് ഇതില്‍ നിന്നും മോചനം നേടാം

നിങ്ങളുടെ മക്കൾ സ്കൂളിൽ പോയതിനുശേഷം ഇങ്ങനെയാണോ

നീണ്ട ഒരു അവധിക്കാലത്തിനു ശേഷം സ്‌കൂള്‍ തുറന്നിട്ട് ഇന്നത്തേക്ക് ഒരു മാസമായി. മക്കളുടെ പഠനനിലവാരം എല്ലാം എങ്ങനെ ഉണ്ട് ?… കഴിഞ്ഞ കൊല്ലത്തേക്കാള്‍ മെച്ചപ്പെട്ടുവോ , അതോ അതിനേക്കാള്‍ കുറഞ്ഞുവോ? നിങ്ങള്‍ക്ക് എന്ത് തോന്നുന്നു? ഒരു കുട്ടിയുടെ പഠനനിലവാരം എപ്പോഴും ഒരേപോലെ ആയിരിക്കണം എന്നില്ല, അതില്‍ വ്യത്യാസങ്ങള്‍ ഉണ്ടാകും. അവ തിരിച്ചറിയുക എന്നത് മാതാപിതാക്കളുടെ കടമയാണ്. ഒരു വീട്ടില്‍ രണ്ട് മക്കള്‍ ഉണ്ടെങ്കില്‍ രണ്ടു മക്കളും ഒരേപോലെ പഠിക്കണം എന്ന ചിന്താഗതി ഉണ്ടാകരുത്. ഓരോരുത്തരും വ്യത്യസ്തമാണ്, അവര്‍ക്കുള്ള കഴിവുകളും വ്യത്യസ്തമാണ്.

ഒരു കൈയിലെ അഞ്ചു വിരലുകള്‍ അഞ്ചുതരമാണ് എന്നതുപോലെ തന്നെയാണ് നമ്മുടെ മക്കളും. മക്കളുടെ പഠന നിലവാരം പുറകില്‍ ആയിപ്പോയി എങ്കില്‍ നമുക്ക് അവരെ കൂടുതല്‍ മെച്ചപ്പെടുത്താനും നല്ല രീതിയില്‍ ഉയര്‍ത്തിക്കൊണ്ടു വരുവാനും സാധിക്കും. അതുപോലെ തന്നെ നിങ്ങള്‍ പ്രതീക്ഷിക്കുന്ന രീതിയില്‍ നിങ്ങളുടെ മക്കള്‍ പഠിക്കുന്നില്ല എന്നാണെങ്കിലും അവര്‍ക്ക് മാറ്റങ്ങള്‍ വരുത്താന്‍ നമുക്ക് കഴിയും. നമ്മുടെ ചില വിട്ടുവീഴ്ചകളും നമുക്കുള്ള കുറച്ചു സമയങ്ങളും മക്കള്‍ക്കായി മാറ്റിവെച്ചാല്‍ മാത്രം മതി.

മക്കള്‍ക്ക് മാര്‍ക്ക് കുറഞ്ഞു പോയാല്‍ അത് വലിയൊരു തെറ്റായി നമ്മള്‍ ഒരിക്കലും കാണരുത്. അതിനു പകരം നമ്മള്‍ അവര്‍ എവിടെയാണ് പിന്നിലായി പോയിരിക്കുന്നത് എന്ന് കണ്ടെത്തുകയാണ് ചെയ്യേണ്ടത്. ഏത് രീതിയില്‍ പഠിപ്പിച്ചാല്‍ ആണ് മക്കള്‍ക്ക് ഏറ്റവും നന്നായി പഠിക്കാനും, ഓര്‍മ്മയില്‍ നിലനിര്‍ത്താനും സാധിക്കുക എന്ന് നമ്മള്‍ കണ്ടെത്തണം. അതിന് വിവിധ ടെക്‌നിക്കുകള്‍ ഉണ്ട്, അവ ഉപയോഗിച്ച് നമ്മുടെ മക്കളുടെ പഠനനിലവാരം എപ്രകാരം ആകണം എന്ന് നമുക്ക് കണ്ടെത്താം.

നല്ല ഓര്‍മ്മശക്തി നിങ്ങളുടെ കുട്ടിയുടെ പഠനത്തിലും പാഠ്യേതരപ്രവര്‍ത്തനത്തിലുമുള്ള വളര്‍ച്ചയ്ക്ക് ആവശ്യമായ ഒന്നാണ്. എന്നിരുന്നാലും എല്ലാവര്‍ക്കും നല്ല ഓര്‍മശക്തി ഉണ്ടായിരിക്കണമെന്നില്ല. നിങ്ങളുടെ കുട്ടികള്‍ ചെറുപ്പമായിരിക്കുമ്പോള്‍ തന്നെ അവരുടെ ഓര്‍മശക്തി വര്‍ധിപ്പിക്കുന്നതിനുള്ള ശരിയായ മാര്‍ഗനിര്‍ദേശം നല്‍കുന്നതാണ് നല്ലത്. നിങ്ങളുടെ കുട്ടിയുടെ ഓര്‍മ്മശക്തി വര്‍ധിപ്പിക്കാന്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങള്‍ ചുവടെയുണ്ട്.

  • ദൃശ്യവല്ക്കരണം ഉപയോഗിക്കുക.

നിങ്ങളുടെ കുട്ടി വായിച്ചതോ കേട്ടതോ ആയ കാര്യങ്ങളെക്കുറിച്ച് അവന്റെ അല്ലെങ്കില്‍ അവളുടെ മനസ്സില്‍ ഒരു ചിത്രം വരയ്ക്കാന്‍ പറയുക. ഉദാഹരണത്തിന്, ചരിത്രസംഭവങ്ങളെക്കുറിച്ച് വായിച്ചതിനുശേഷം, നിങ്ങളുടെ കുട്ടിയെ അവരുടെ മനസ്സില്‍ പഠിച്ച ഭാഗങ്ങളെ അടിസ്ഥാനമാക്കി ഒരു ഒരു സിനിമ നിര്‍മ്മിക്കാന്‍ പറയുക. അതിലൂടെ അവര്‍ക്ക് ചരിത്രസംഭവങ്ങളെ വളരെ വേഗത്തില്‍ പഠിക്കാനും അത് ഓര്‍മ്മയില്‍ നിലനിര്‍ത്താനും സാധിക്കും.

  • പഠനസംബന്ധമായതും IQ ലെവല്പരിശോധിക്കാനുള്ള വിഷ്വല് ഗെയിമുകള് കളിക്കുക.

ഇനങ്ങള്‍ കൂട്ടിയോജിപ്പിക്കുന്ന ഗെയിമുകള്‍ക്ക് മെമ്മറി മെച്ചപ്പെടുത്താന്‍ കഴിയും, അതിനാല്‍ അവ ഉപയോഗിക്കാന്‍ ശ്രമിക്കുക. വാക്കുകളോ, ചിത്രങ്ങളോ ഉള്ള ഫ്ലാഷ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നത് വഴി കുട്ടികളില്‍ ചിത്രങ്ങളായി അവ പതിഞ്ഞിരിക്കും.

  • മള്ട്ടിസെന്സറിയില്പഠിക്കുക.

എന്തെങ്കിലും പഠിക്കുമ്പോള്‍ എല്ലാ ഇന്ദ്രിയങ്ങളും ഉപയോഗിക്കാന്‍ ശ്രമിക്കുക. ഉദാഹരണത്തിന്, നിങ്ങളുടെ കുട്ടിയെ ഓറഞ്ചിനെക്കുറിച്ച് നിങ്ങള്‍ പഠിപ്പിക്കുമ്പോള്‍, കുട്ടിക്ക് ഓറഞ്ച് സ്പര്‍ശിക്കാനും, മണക്കാനും, രുചിക്കാനും നല്‍ക്കുക. കാഴ്ച, ശബ്ദം, സ്പര്‍ശനം, ചലനം എന്നിവയിലൂടെ വിവരങ്ങള്‍ പ്രോസസ്സ് ചെയ്യാന്‍ നിങ്ങളുടെ കുട്ടിക്ക് അവസരം നല്‍കുന്നതിലൂടെ അവര്‍ക്ക് മികച്ച മെമ്മറി നിലനിര്‍ത്താന്‍ കഴിയും.

  • നിറം നല്ക്കുക

നമ്മുടെ മസ്തിഷ്‌കത്തിന്റെ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഫില്‍ട്ടര്‍ ഓരോ സെക്കന്‍ഡിലും ലഭ്യമായ കോടിക്കണക്കിന് സെന്‍സറി വിവരങ്ങളുടെ ഒരു ചെറിയ ഭാഗം മാത്രമേ അനുവദിക്കൂ. നിറം ഈ ഫില്‍ട്ടറിലൂടെ ലഭിക്കുന്ന ഒന്നാണ്, അതിനാല്‍ നമ്മള്‍ ഇത് പ്രയോജനപ്പെടുത്തണം. വായിക്കുമ്പോള്‍ പ്രധാന ഭാഗങ്ങള്‍ ഹൈലൈറ്റ് ചെയ്യുന്നതിന് നിറമുള്ള മാര്‍ക്കറുകള്‍ ഉപയോഗിക്കുക. ഒരു പാഠപുസ്തകം വായിക്കുന്നതിന് മുമ്പ് ചോദ്യങ്ങള്‍ ലിസ്റ്റുചെയ്യുന്നതിനോ, പ്രധാന പഠന ആശയങ്ങള്‍ ശ്രദ്ധിക്കുന്നതിനോ മള്‍ട്ടി-കളര്‍, സ്റ്റിക്ക്-ഓണ്‍ കുറിപ്പുകള്‍ ഉപയോഗിക്കുക. പഠന സമയത്തിനായുള്ള കളര്‍-കോഡഡ് ഷെഡ്യൂളുകള്‍ക്ക് നല്ല ഓര്‍മ്മശക്തിയും നല്‍ക്കാന്‍ കഴിയും.

  • പാറ്റേണുകള്ഉപയോഗിക്കുക.

അക്ഷരമാല പഠിക്കുന്നത് മുതല്‍ കാര്യങ്ങളെ വിഭാഗങ്ങളായി തരംതിരിക്കുന്നത് വരെ, പാറ്റേണുകള്‍ നിങ്ങളുടെ കുട്ടിയുടെ ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിനുള്ള മറ്റൊരു മാര്‍ഗമാണ്. വിവരങ്ങള്‍ പാറ്റേണുകളായി തരംതിരിക്കുകയും ചെയ്യുന്നത് നിങ്ങളുടെ കുട്ടിയുടെ മെമ്മറി വളരെയധികം മെച്ചപ്പെടുത്തും.

  • ചോദ്യങ്ങള്ചോദിക്കാന് മറക്കരുത്.

നിങ്ങളുടെ കുട്ടിയോട് ചോദ്യങ്ങള്‍ ചോദിച്ച് അവന്‍ അല്ലെങ്കില്‍ അവള്‍ പഠിച്ച അറിവ് നിങ്ങള്‍ക്ക് നല്‍കാനുള്ള അവസരം നല്‍കുക. അവര്‍ വായിച്ചതിന്റെ സംഗ്രഹങ്ങള്‍ എഴുതാനോ വരയ്ക്കാനോ പ്രധാന വിവരങ്ങളുടെ ബുള്ളറ്റ് പോയിന്റുകള്‍ ആയി പട്ടികപ്പെടുത്താനോ അവരോട് ആവശ്യപ്പെടുക. ഇതുവരെ മനസ്സിലാക്കാത്ത ആശയങ്ങളെക്കുറിച്ച് നിങ്ങളോട് തിരികെ ചോദിക്കാന്‍ നിങ്ങളുടെ കുട്ടിയെ പ്രോത്സാഹിപ്പിക്കുക.

ചെയ്യരുത്

അമിതമായി ചിന്തിക്കുകയും സമ്മര്ദ്ദം ചെലുത്തുകയും ചെയ്യരുത്.

മസ്തിഷ്‌കം ക്ഷീണിക്കുകയും സമ്മര്‍ദ്ദവും ക്ഷീണവുമാകുമ്പോള്‍ വിവരങ്ങള്‍ പ്രോസസ്സ് ചെയ്യാന്‍ കഴിയാതെ വരും. സ്‌കൂള്‍ കഴിഞ്ഞ്, നിങ്ങളുടെ കുട്ടിക്ക് വിശ്രമിക്കാനും സമ്മര്‍ദ്ദം കുറയ്ക്കാനും കുറച്ച് സമയം നല്‍കുക. ലഘുഭക്ഷണം കഴിക്കുക അല്ലെങ്കില്‍ കളിക്കാന്‍ കുറച്ച് സമയമെടുക്കുക, പഠന സമയത്തിന് മുമ്പ് അര്‍ത്ഥവത്തായ സംഭാഷണങ്ങള്‍,ആസ്വാദ്യകരമായ കാര്യങ്ങള്‍ എന്നിവ ചെയ്യുക. ഈ രീതിയില്‍, അവരുടെ മസ്തിഷ്‌കത്തിന് അല്‍പ്പം ഭാരം കുറക്കാനും, അവരുടെ മുഴുവന്‍ ശ്രദ്ധയും അവരുടെ പാഠങ്ങളില്‍ ഉള്‍പ്പെടുത്താനും കഴിയും.

ഈ വ്യായാമങ്ങളും ശീലങ്ങളും ദൈനംദിന ജീവിതത്തില്‍ ഉള്‍പ്പെടുത്തുന്നത് നിങ്ങളുടെ കുട്ടിയുടെ ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിന് തീര്‍ച്ചയായും സഹായിക്കും. രസകരമായ രീതിയില്‍ കാര്യങ്ങള്‍ ചെയ്യാനും പഠിക്കാനും സമയം കണ്ടെത്തുന്നത് തീര്‍ച്ചയായും നിങ്ങളുടെ കുഞ്ഞിന് നല്ല ഒരു അന്തരീക്ഷം സൃഷ്ടിക്കും. നിങ്ങളുടെ സൗമ്യമായ സമീപനവും പിന്തുണയും പ്രോത്സാഹനവും കൊണ്ട്, നിങ്ങളുടെ കുട്ടി അവരുടെ ഓര്‍മ്മയില്‍ നിലനില്‍ക്കുന്ന പുതിയ കാര്യങ്ങള്‍ കണ്ടെത്തുന്നതിന് കൂടുതല്‍ ശ്രമിക്കും. നിങ്ങള്‍ക്കും നിങ്ങളുടെ മക്കള്‍ക്കും ഒപ്പം എന്നും ആത്മ കൂടെയുണ്ട്. മക്കളുടെ പഠനനിലവാരം ഉയര്‍ത്തുവാന്‍ ആത്മയിലെ വിദഗ്ധരായ കൗണ്‍സിലേഴ്‌സില്‍ നിന്നും നിങ്ങള്‍ക്ക് സഹായം തേടാം.

 

എത്ര തവണ പിടിക്കപ്പെട്ടാലും ഞാന്‍ ഈ പണി തന്നെ എടുക്കും

എത്ര തവണ പിടിക്കപ്പെട്ടാലും ഞാന്‍ ഈ പണി തന്നെ എടുക്കും!! ഇതില്‍ നിന്ന് കിട്ടുന്ന അത്രയും ലാഭം വേറെ ഒന്നില്‍ നിന്നും കിട്ടില്ല….ഒരു പാക്കറ്റില്‍ ലാഭം 500 മുതല്‍ 1000 വരെയാണ്, ഇക്കാലത്ത് പണിയെടുത്താല്‍ കിട്ടുമോ അത്രയും?

മയക്കുമരുന്ന് കേസില്‍ പിടിയിലായ ഒരാളുടെ വാക്കുകളാണ്, തുടര്‍ന്നുള്ള സംഭാഷണത്തില്‍ പറയുന്നത് എന്റെ മക്കള്‍ ഒന്നും ഇത് ഉപയോഗിക്കാറില്ല എന്ന കാര്യം എനിക്ക് ഉറപ്പാണ്. അവര്‍ക്കറിയാം ഇതിന്റെ ദോഷങ്ങള്‍. ഇങ്ങനെയാണ് പലരും നമ്മുടെ മക്കളെ കെണിയില്‍ ആക്കുന്നത്. ഉപയോഗിച്ചാല്‍ ഉണ്ടാകുന്ന ദോഷഫലങ്ങളെ കുറിച്ച് ആരും മനസ്സിലാക്കുന്നില്ല പലപ്പോഴും പാഠപുസ്തകങ്ങളില്‍ നിന്നും പഠിക്കുന്നുണ്ടെങ്കിലും അവര്‍ അതിനെ ഗൗരവമായി കാണുന്നില്ല. കാരണം പലപ്പോഴും അവരുടെ കുടുംബ സാഹചര്യമോ അല്ലെങ്കില്‍ അവര്‍ വളര്‍ന്നുവരുന്ന സാമൂഹിക പശ്ചാത്തലമോ ആയിരിക്കും ഇതിനുള്ള ഒരു കാരണമായി അവര്‍ പലപ്പോഴും പറയാറുള്ളത്.

പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒരു പോലെ ലഹരിയ്ക്ക് അടിമയാണ്. രണ്ട് വര്‍ഷം മുമ്പ് വരെ ആണ്‍കുട്ടികളാണ് ലഹരിയ്ക്ക് അടിമപ്പെട്ടിരുന്നതെങ്കില്‍ ഇന്ന് തിരിച്ചാണ്, പലരും അവരുടെ ലഹരിമാഫിയയുടെ കണ്ണികളായി ഉപയോഗിക്കുന്നത് പെണ്‍കുട്ടികളെയാണ്. ഇതിനുള്ള പ്രധാന കാരണം പെണ്‍കുട്ടികളായാല്‍ ആര്‍ക്കും സംശയം തോന്നില്ല എന്നതാണ്. ലഹരി ഉപയോഗിക്കുന്ന പലരും ജീവിതത്തിലെ കയ്‌പ്പേറിയ അനുഭവങ്ങളാണ് കാരണമായി പങ്കുവെയ്ക്കുന്നത്.

അപകടങ്ങള്‍ തിരിച്ചറിയാതെ കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ പണം സമ്പാദിക്കാന്‍ യുവതി യുവാക്കള്‍ ലഹരി വാഹകരായി മാറുന്നു. നേരം പോക്കിനായി തുടങ്ങുന്ന ഉപയോഗം എം.ഡി.എം.എ. പോലുള്ള മാരക ലഹരികളിലേക്ക് എത്തുന്നു ഇവര്‍ക്ക് ഒരേ സമയം പണവും ലഹരിയും കിട്ടുന്നു. അതേസമയം വിദ്യാര്‍ത്ഥികളില്‍ ചെറിയ ശതമാനം മാത്രമേ ആസ്വദിച്ചു പരീക്ഷിക്കാന്‍ തുടങ്ങുന്നുള്ളൂ, പലരും കൂട്ടുകാരുടെയൊ അല്ലെങ്കില്‍ അവര്‍ ഏറ്റവും കൂടുതല്‍ വിശ്വസിക്കുകയോ, സ്‌നേഹിക്കുകയോ ചെയ്യുന്നവരുടെ നിര്‍ബന്ധത്തിന് വഴങ്ങിയിട്ടുമാണ് അടിമകളും വാഹകരുമായി മാറുന്നത്.അല്ലെങ്കില്‍ സമാധാനമില്ലാത്ത കുടുംബാന്തരീക്ഷത്തില്‍ നിന്നു വരുന്നവരാണ്.

കുട്ടികള്‍ക്ക് രക്ഷിതാക്കള്‍ കൊടുക്കുന്ന അമിത സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നുവരുമുണ്ട്. മയക്കുമരുന്നെന്ന കൊലയാളി കൊണ്ടുചെന്ന് എത്തിക്കുന്ന അടുത്ത ലോകം കുറ്റകൃത്യങ്ങളുടേതാണ്. തുടക്കത്തില്‍ത്തന്നെ തിരുത്താന്‍ കഴിയാത്ത കുട്ടികള്‍ പിന്നീട് വലിയ കുറ്റകൃത്യങ്ങളുടെ ഭാഗമാവുകയോ സ്വന്തം നിലയില്‍ത്തന്നെ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നു. മാരകമായ മയക്കുമരുന്നുകള്‍ സ്ഥിരമായി ഉപയോഗിക്കുന്നവരാണ് കുപ്രസിദ്ധ ക്വട്ടേഷന്‍ സംഘാംഗങ്ങളില്‍ ബഹുഭൂരിപക്ഷവുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. മയക്കുമരുന്നു അവരുടെ തലയില്‍ പ്രവര്‍ത്തിച്ച് തുടങ്ങുന്നതോടെ ആരെയും എന്തും ചെയ്യാനുള്ള ‘ധൈര്യം’ അവര്‍ക്ക് ഉണ്ടാകുന്നു. ഇത് ബന്ധങ്ങളെ മറന്നു പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുന്നു. ഇതിന്റെ തുടക്കം മാത്രമാണ് കുട്ടികളില്‍ കാണുന്ന പെട്ടന്നുള്ള സ്വഭാവമാറ്റം.

നമ്മുടെ കുട്ടികളെ ലഹരിയുടെ അടിമത്വത്തില്‍ നിന്നും മാറ്റുവാന്‍ മാതാപിതാക്കളും സമൂഹവും അധ്യാപകരും ഒരു പോലെ പ്രവര്‍ത്തിക്കണം അവരുടെ സ്വഭാവത്തില്‍ കാണുന്ന ചെറിയ മാറ്റങ്ങളെപ്പോലും വളരെ ശ്രദ്ധയോടെ വീക്ഷിച്ച് അവരോട് തുറന്ന് സംസാരിക്കണം.

 

ശ്രദ്ധിക്കണം ഈ കാര്യങ്ങള്‍

  • കുട്ടികളിലെ അമിതവികൃതി

ഇത്തരംകുട്ടികളുടെ ശരീരത്തില്‍ ഡോപമിന്റെ അളവ് വളരെ കുറവാകും. ഇത്തരക്കാര്‍ക്ക് ശ്രദ്ധക്കുറവുണ്ടാകും. ഒരുകാര്യവും ആസ്വദിക്കാന്‍ പറ്റാതെ വരും. അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപര്‍ ആക്ടിവിറ്റി ഡിസോഡര്‍ (എഡി.എച്ച്.ഡി.) എന്നാണ് ഈ രോഗവസ്ഥയുടെ പേര്. ഇത്തരംകുട്ടികള്‍ക്ക് സന്തോഷം കിട്ടുന്നത് അപകടസാധ്യതയുള്ള കാര്യങ്ങള്‍ ചെയ്യുമ്പോഴാണ്. അമിതവേഗത്തില്‍ വണ്ടിയോടിക്കുക, ലഹരിവസ്തുക്കള്‍ ഉപയോഗിക്കുക എന്നിവയൊക്കെ ചെയ്യാന്‍ വളരെ അധികം സാധ്യതയുണ്ട്.

  • കുറ്റകൃത്യവാസനകള്കാണിക്കുന്നവര്

ചെറുപ്പത്തിലേതന്നെ മോഷണം, കളവുപറച്ചില്‍, മറ്റുള്ളവരെ ഉപദ്രവിക്കുന്നതില്‍ സന്തോഷം കണ്ടെത്തുക തുടങ്ങിയ സ്വഭാവമുള്ള കുട്ടികള്‍ കൗമാരമെത്തുമ്പോള്‍ ലഹരിക്കടിമപ്പെടാന്‍ സാധ്യതയുണ്ട്.

  • മാതാപിതാക്കളുമായി നല്ലബന്ധമില്ലാത്തവര്

മാതാപിതാക്കളുമായി നല്ല ബന്ധമില്ലാത്ത കുട്ടികള്‍, തകര്‍ന്ന കുടുംബ പശ്ചാത്തലത്തിലുള്ളവര്‍, മാതാപിതാക്കള്‍തന്നെ ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്ന കുടുംബത്തില്‍നിന്നു വരുന്നവര്‍…ഇത്തരം കുട്ടികളൊക്കെ മയക്കുമരുന്നിന് അടിമകളാകാന്‍ സാധ്യത കൂടുതലാണ്.

  • അമിതമായി ടെന്ഷന്ഉള്ള കുട്ടികള്

പൊതുവേ ടെന്‍ഷന്‍ ഉള്ള, കുട്ടികള്‍, നിസ്സാരകാര്യത്തിന് ഉത്കണ്ഠപ്പെടുന്ന കുട്ടികള്‍ എല്ലാം പരീക്ഷണത്തിനോ ഔഷധമെന്നു കരുതിയോ മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നതായി കാണാറുണ്ട്.

 

മാതാപിതാക്കള് ശ്രദ്ധിക്കേണ്ട കാര്യങ്ങള്

  • കുട്ടികളുമായി നിരന്തരം ആശയവിനിമയം നടത്തുക.
  • കുട്ടികളുടെ അധ്യാപകരുമായി മാതാപിതാക്കള്‍ ബന്ധം സ്ഥാപിക്കുക.
  • ഒരോ ഘട്ടത്തിലും കുട്ടികളുടെ കൂട്ടുകെട്ടുകളെക്കുറിച്ച് അറിഞ്ഞിരിക്കുക.
  • കുട്ടികളുടെ മുറി, ബാഗ് എന്നിവ പരിശോധിക്കുക.
  • പണം ചെലവാക്കുന്ന വഴികളെക്കുറിച്ച് ധാരണയുള്ളവരായിരിക്കുക.
  • കുട്ടികള്‍ പറയുന്നത് പൂര്‍ണമായും വിശ്വസിക്കാതെ അന്വേഷിച്ച് വിലയിരുത്തുക.
  • പഠനനിലവാരത്തില്‍ വരുന്ന മാറ്റം ശ്രദ്ധിക്കുക.

 

അധ്യാപകര് ശ്രദ്ധിക്കേണ്ട കാര്യങ്ങള്

  • കുട്ടികളുടെ സ്വഭാവമാറ്റങ്ങളെ ശ്രദ്ധിക്കുക.
  • കൂട്ടുകാരുമായുള്ള പെരുമാറ്റം ശ്രദ്ധിക്കുക.
  • മാതാപിതാക്കളുമായി നല്ല രീതിയിലുള്ള ബന്ധം പുലര്‍ത്തുക.
  • കുട്ടികളെ സുഹൃത്തുക്കളെ പോലെ കണ്ട് പെരുമാറുക.
  • കുട്ടികളുടെ പുസ്തകങ്ങള്‍, ബാഗ് എന്നിവ പരിശോധിക്കുക.
  • അധ്യാപകരില്‍നിന്നും അടുത്ത കൂട്ടുകാരില്‍നിന്നും അകലം പാലിക്കുന്നത് ശ്രദ്ധിക്കുക.
  • പെട്ടന്ന് ഉള്ള ചെറിയ കാലയളവില്‍ പഠനത്തില്‍ നിന്നും പുറകിലാകുന്നത് ശ്രദ്ധിക്കുക.

നമ്മുടെ സമൂഹത്തിന്റെ ഭാവി വരും തലമുറയുടെ കൈകളിലാണ്. യുവാക്കളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം തകര്‍ത്ത് നമ്മുടെ സമൂഹത്തിന്റെ ഭാവി അപകടത്തിലാക്കാന്‍ മയക്കുമരുന്നിനെ അനുവദിക്കരുത്. മയക്കുമരുന്ന് ദുരുപയോഗത്തെ ചെറുക്കാന്‍ നിയമപരമായ നിയന്ത്രണങ്ങള്‍ മാത്രം പോരാ. സമൂഹം മൊത്തത്തില്‍ ഈ ഉത്തരവാദിത്തം ഏറ്റെടുക്കണം.

യുവാക്കള്‍ നേതൃത്വം നല്‍കുകയും ഓരോ വ്യക്തിയും കുടുംബങ്ങളും ഇതില്‍ പങ്കാളികളാകുകയും വേണം. എപ്പോഴും കുടുംബമാണ് ഒരു കുട്ടിയുടെ ആദ്യത്തെ മാതൃക കുട്ടികള്‍ ആദ്യം കാണുന്നത് സ്വന്തം മാതാപിതാക്കളെയാണ്. അവരുടെ പെരുമാറ്റങ്ങളെയാണ് മക്കള്‍ ആഗിരണം ചെയ്യുന്നത്. നാളെയുടെ വാഗ്ദാനങ്ങളായി വളരേണ്ടത് നമ്മളുടെ മക്കള്‍ തന്നെയാണ്. അവരുടെ ഭാവി സുരക്ഷിതമാക്കേണ്ടതും നമ്മള്‍ തന്നെയാണ്. ലഹരിയുടെ വലയത്തില്‍ കുടുങ്ങാതെ അവരെ രക്ഷിക്കുക എന്നത് മാതാപിതാക്കളുടെയും സമൂഹത്തിന്റെയും കടമയും അത് ഉപയോഗിക്കാതിരിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്വവും ആണ്.

നിങ്ങള്‍ക്കോ നിങ്ങളുടെ മക്കള്‍ക്കോ മുകളില്‍ പറഞ്ഞ എന്തെങ്കിലും സ്വഭാവമാറ്റങ്ങള്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് ആത്മയുമായി ബന്ധപ്പെട്ട് നിങ്ങളുടെ ലഹരിയുടെ ഉപയോഗത്തെ സാവധാനത്തില്‍ മാറ്റിയെടുക്കാം. അതിനായി നിങ്ങള്‍ക്കൊപ്പം ആത്മയും ഉണ്ട്. ലഹരിയോട് വലിയ ഒരു നോ പറയാന്‍ ആത്മ നിങ്ങളെ സഹായിക്കും.

 

ബന്ധങ്ങൾ ബന്ധനങ്ങൾ ആണോ

നല്ല ബന്ധങ്ങള് ഉണ്ടാക്കുന്നതിലും അവ നിലനിര്ത്തുന്നതിലും നമ്മള് എപ്പോഴും ശ്രദ്ധാലുക്കളാണ്. ഇന്ന് ബന്ധങ്ങളില് പണ്ട് കാലങ്ങളില് ഉള്ളതിനെക്കാള് കൂടുതല് വ്യത്യാസങ്ങളും , ചേര്ച്ചയില്ലായ്മയും കണ്ടുവരുന്നുണ്ട്. കുടുംബന്ധങ്ങള്, സൗഹൃദം, സഹോദരബന്ധങ്ങള് എന്നിങ്ങനെ നാം കാണുന്ന എല്ലാ ബന്ധങ്ങളിലും അറിഞ്ഞും അറിയാതെയും വേര്ത്തിരിവുകളും അതിര്വരമ്പുകളും നാം സൃഷ്ടിച്ച് തുടങ്ങി. ഇന്നത്തെ സാമൂഹിക അന്തരീക്ഷമാണ് അതിന് പ്രധാനമായ കാരണം. ബന്ധങ്ങളെ ബന്ധനങ്ങളായി കാണുന്നവരാണ് ഇന്നതെ ഭൂരിഭാഗം ആള്ക്കാരും. പണ്ടുകാലത്തു ബന്ധങ്ങളിലുണ്ടായിരുന്ന പവിത്രത ഇന്ന് നഷ്ടപ്പെട്ടു. കൂട്ടുകുടുംബത്തില് നിന്നും അണുകുടുംബത്തിലേക്ക് കടന്നു വന്നപ്പോള് നഷ്ടമായ സാമൂഹിക മൂല്യങ്ങള് തന്നെയാണ് ബന്ധങ്ങളുടെ മോശം അവസ്ഥയിലേക്ക് വഴി തെളിച്ചത്തിന്റെ പ്രധാന കാരണം.
കുടുംബ ബന്ധങ്ങളില് വരുന്ന വീഴ്ച്ചകള്, സാമൂഹികമായും മാറ്റങ്ങള് വരുത്തും. പാശ്ചാത്യ ജീവിത അനുകരണങ്ങള് ഓരോ വ്യക്തിയെയും അവരുടെ മൂല്യ സങ്കല്പ്പങ്ങളില് നിന്ന് മാറ്റി ചിന്തിപ്പിക്കാന് പ്രേരിപ്പിക്കും. ഇന്ന് വ്യക്തി ബന്ധങ്ങളെല്ലാം സ്വാര്ഥവല്കരിക്കപ്പെട്ടു തുടങ്ങി. ബന്ധങ്ങള് മൂലമുള്ള യാതൊരു കെട്ടുപാടുകളും ഇഷ്ടപ്പെടാത്ത ഒരു സമൂഹമാണ് ഇന്നുള്ളത്. ഓരോ ബന്ധങ്ങളെയും നാം വളരെ ബഹുമാനത്തോടെയായിരിക്കണം നാം നോക്കികാണെണ്ടത്.
രക്തബന്ധങ്ങള്ക്കപ്പുറം ഒരു വ്യക്തിയെ ആഴത്തില് സ്വാധീനിക്കുന്നതാണ് സൗഹൃദങ്ങൾ. ഒന്നും തിരിച്ചു പ്രതീക്ഷിക്കാതെ ഏതൊരു ആപത്ഘട്ടത്തിലും കൂടെ നില്ക്കുന്ന സൗഹൃദങ്ങള് ഒരു വലിയ മുതല്ക്കൂട്ട് തന്നെയാണ്. എന്നാല് കാലത്തിന്റെ മാറ്റങ്ങള് സുഹൃത് ബന്ധങ്ങളെയും മോശമായി സ്വാധീനിച്ചു. സ്വന്തം നേട്ടം മാത്രം ലക്ഷ്യംവച്ചുള്ള സൗഹൃദങ്ങളാണ് ഇന്നത്തെ തലമുറയില് ഭൂരിഭാഗവും കാണുന്നത്. ഇന്ന് സാമൂഹിക മാധ്യമങ്ങളാണ് സൗഹൃദത്തിന്റെ അടിസ്ഥാനം നിര്ണ്ണയിക്കുന്നത്. പരസ്പരം നേരിട്ടറിയാത്ത സൗഹൃദങ്ങള് സ്ഥാപിച്ച് കൊണ്ട് പല വിധത്തിലുമുള്ള ദുരുപയോഗങ്ങളിലേയ്ക്കും വഴിമാറുന്നത് ഇന്ന് സാധാരണമായ ഒന്നായി മാറികഴിഞ്ഞു.
സൗഹ്യദ ബന്ധങ്ങളുടെ തകര്ച്ചയ്ക്ക് കാരണം നമ്മള് ഓരോരുത്തര്ക്കും നിശ്ചയിച്ചിട്ടുള്ള വിലകളാണ്. അതിനനുസരണമായി നമ്മോട് അവര് പെരുമാറാതെ വരുമ്പോള് ബന്ധങ്ങളില് അകല്ച്ചയായി, വിദ്വേഷമായി. സ്വാര്ഥത നിറഞ്ഞ മനോഭാവത്താല്, നമുക്ക് തിരിച്ച് കിട്ടാത്തതിനെ ഓര്ത്ത് ആകുലരാകുകയും ചെയ്യുന്നു. കൂട്ടുകാർ തമ്മിലുള്ള ബന്ധത്തില് അസൂയയാണ് പലപ്പോഴും വില്ലനാകുന്നത്. ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക ഉന്നമനമോ,പദവിയോ, സ്വത്തോ, നേട്ടമോ ഒക്കെ ഒരാൾക്കു ലഭിക്കുമ്പോള് മറ്റൊരാളിൽ അത് അസൂയ വളർത്തുകയും പിന്നീടത് വലിയ അകല്ച്ചയിലേക്കും നീങ്ങുന്നുന്നതായി നമ്മുക്ക് കാണാം.
ഇനിയിത് കുടുംബന്ധങ്ങളിലേയ്ക്കും, ദാമ്പത്യബന്ധത്തിലേയ്ക്കും കടന്ന് വരുമ്പോള്, വിവാഹമെന്നത് പവിത്രമായി കരുതിയിരുന്ന സങ്കല്പ്പങ്ങള്ക്ക് വിരാമമിട്ട് വിവാഹത്തെ വെറുമൊരു സാമൂഹിക വ്യവസ്ഥിതിയായി മാത്രമായാണ് പലരും കാണുന്നത്. അപ്പോള് വിവാഹമോചനത്തെ ഏറ്റവും നിസ്സാര പ്രക്രിയയിലേക്ക് വഴി മാറ്റുന്നു. കുടുംബ ബന്ധങ്ങളില് അടുത്തിടെയായി പ്രത്യേകിച്ച്, ഭാര്യാഭര്ത്താക്കന്മാര്ക്കിടയില് മാനസിക ഐക്യം കുറവാണെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. ഇതിന് കാരണമാകുന്ന ഘടകങ്ങളാണ് പങ്കാളിയുടെ ഭാഗത്ത് നിന്നുമുണ്ടാകുന്ന സംശയകരമായ പെരുമാറ്റം, മദ്യപാനം, മാനസികമായഅവഗണന, ശാരീരികമായ പീഡനങ്ങള് എന്നിവയെല്ലാം. ഇത്തരം കാരണങ്ങള് പലപ്പോഴും വിവാഹേതര ബന്ധങ്ങളിലേക്കും, കുടുംബം ഉപേക്ഷിച്ച് ഇറങ്ങിപ്പോകുന്ന അവസ്ഥയിലേക്കും, പങ്കാളികളില് ഒരാളുടെ കൊലപാതകത്തില് വരെ എത്തുന്ന നിലയിലേക്കും വളരുന്നു. ഇതില് ഭാര്യയും, ഭര്ത്താവും ഒരു പോലെ തന്നെയാണ്. ചെറുപ്പത്തില് തന്നെ ജീവിതത്തിന്റെ ഇരുണ്ട മുഖം കണ്ടറിയുന്ന കുട്ടികള് പിന്നീട് ജീവിതത്തോട് പകയും, വെറുപ്പും വച്ച് പുലര്ത്തുകയും, പിന്നീട് സാമൂഹ്യ വിരുദ്ധരായി മാറുകയും ചെയ്യുന്നു.
പ്രണയം എന്ന വികാരത്തിനും ഇന്ന് വളരെയധികം മാറ്റം സംഭവിച്ചു. പരസ്പര വിശ്വാസവും, സ്നേഹവും നഷ്ടപ്പെട്ട് സ്വാര്ഥതയുടെ മൂടുപടമണിഞ്ഞ് പ്രണയത്തെ കാണുന്നവരും, നിസ്സാര തെറ്റിദ്ധാരണകളുടെ പേരില് പ്രണയിക്കുന്ന വ്യക്തിയെ പെട്രോള് ഒഴിച്ച് തീ കൊളുത്തി കൊല്ലുന്ന പ്രണയിതാവും വിഷം കൊടുത്തു കൊല്ലുന്ന പ്രണയിനിയും ഇന്ന് നമ്മുടെ ചുറ്റിലുമുണ്ട്. പ്രണയത്തിനുണ്ടായ മറ്റൊരു ഗതിമാറ്റം എന്ന് പറയുന്നത് വെറും ശാരീരികാസക്തിയിലേക്ക് അത് വഴിമാറി എന്നതാണ്. പരിശുദ്ധവും,നിഷ്‌കളങ്കവുമായ സങ്കല്പ്പങ്ങളൊക്കെ ഇന്ന് കാമത്തിന് വഴി മാറി. ബന്ധങ്ങളുടെ മൂല്യമറിയാത്തെയുള്ള പ്രവർത്തികളാണ് ഇതിന് പ്രധാന കാരണം.
ബന്ധങ്ങള് നല്ല രീതിയില് മുന്നോട് പോകുവാന് നാം ചേര്ക്കേണ്ടതും അല്ലാത്തതുമായ കാര്യങ്ങള് നോക്കാം.
തെറ്റിദ്ധാരണ
പല ബന്ധങ്ങളും തകരുന്നതിന് പിന്നിലെ ഒരു കാരണം തെറ്റിദ്ധാരണയാണ്. ഒരാളുടെ വാക്കിനെയോ, അയാള് ചെയ്ത പ്രവൃത്തിയെയോ, സാഹചര്യങ്ങളെയോ മുന്വിധിയോടെ നോക്കിക്കാണുമ്പോള് അവിടെ തെറ്റിദ്ധാരണ സംഭവിക്കുന്നു. കഴിവതും ഇത്തരം തെറ്റിദ്ധാരണകളെ മനസ്സില് മൂടി വയ്ക്കാതെ പറഞ്ഞു തിരുത്തുക. മനസ്സിന്റെ തെറ്റായ ചിന്തകളില് നിന്നും ഉടലെടുക്കുന്ന കാര്യങ്ങള് ബന്ധങ്ങളെ നശിപ്പിക്കാനേ ഉപകരിക്കൂ.
മുന്വിധികള്
ഒരിക്കലും മുന്വിധിയോടെ ബന്ധങ്ങളെ സമീപിക്കരുത്. നമ്മുടെ ചിന്താഗതിയില് തോന്നുന്നവ ഒരു പക്ഷേ ആ വ്യക്തിയുമായി ചേര്ന്നു പോകുന്നതായിരിക്കില്ല. മുന്വിധികള് മാറ്റിവച്ച് പക്വതയാര്ന്ന സമീപനമാണ് എപ്പോഴും ബന്ധങ്ങള് മെച്ചപ്പെടുത്താന് സ്വീകരിക്കേണ്ടത്.
സ്വാര്ത്ഥത
ഒരാളില് നിന്ന് എന്ത് നേട്ടമുണ്ടാകും എന്ന് ചിന്തിക്കുന്നിടത്തും, ഒരാളെ പ്രലോഭിപ്പിച്ച് സ്വന്തം വിജയം നേടുന്നിടത്തും സ്വാര്ഥ താല്പര്യങ്ങളാണ് മുന്നിട്ട് നില്ക്കുന്നത്. ആവശ്യം കഴിഞ്ഞ് ഇവര് ബന്ധങ്ങളെ ഉപേക്ഷിക്കുകയും ചെയ്യുന്നു. ഒന്നും പ്രതീക്ഷിക്കാതെ, ആത്മാര്ഥമായുള്ള
സ്നേഹത്തിന് മാത്രം വില കൊടുക്കുക.
ഈ മൂന്ന് കാര്യങ്ങള് നമ്മുടെ ഓരോ ബന്ധങ്ങളില് നിന്നും ഒഴിവാക്കിയാല് നമ്മുടെ ബന്ധങ്ങളെ കെട്ടുറപ്പോടെ മുന്നോട് കൊണ്ടുപോകുവാന് സാധിക്കും. ഇവക്കൊപ്പം തന്നെ ബന്ധങ്ങളില് ചേര്ക്കേണ്ട ചില കാര്യങ്ങളുമുണ്ട്.
സ്വാതന്ത്ര്യം
ഒരു ബന്ധത്തിന്റെ സ്വീകാര്യത എന്ന് പറയുന്നത് തന്നെ വ്യക്തികള് തമ്മില് തമ്മില് നല്കുന്ന സ്വാതന്ത്ര്യം തന്നെയാണ്. സ്വതന്ത്രമായി ഇടപെടാന് സാധിക്കുന്നിടത്താണ് ബന്ധങ്ങള് നിലനില്ക്കുന്നത്. മാതാപിതാക്കള് മക്കളോടും, സഹോദരങ്ങള് പരസ്പരവും,സുഹൃത്തുക്കള് തമ്മിലുമുള്ള ബന്ധങ്ങളില് ഒരിക്കലും വ്യക്തി സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന വിധത്തിലുള്ള പ്രവൃത്തികള് ഉണ്ടാകരുത്. ഇന്നത്തെ സാമൂഹിക അന്തരീക്ഷത്തില് സ്വാതന്ത്ര്യം ദുര്വിനിയോഗം ചെയ്യുന്നവരും, സ്വാതന്ത്ര്യം കിട്ടാതെ അതിന് വേണ്ടി ആഗ്രഹിച്ച് തെറ്റിലേക്ക് നീങ്ങുന്നവരും വളരെയധികം ഉണ്ട്.സ്വാതന്ത്ര്യം വ്യക്തിബന്ധങ്ങളുടെ ഭദ്രതയ്ക്ക് ഏറ്റവും ആവശ്യമാണ്.
ആത്മാര്ഥത
ബന്ധങ്ങളില് ആത്മാര്ഥത ഇന്ന് വിരളമായി മാറുകയാണ്. ബന്ധങ്ങള് തകരാന് ഇത് പ്രധാനമായ കാരണമാകുന്നു. വിശ്വാസപൂര്വ്വം തെളിഞ്ഞ മനസ്സോടെ ബന്ധങ്ങളെ മുറുകെപ്പിടിക്കുക. അത്തരം ബന്ധങ്ങള്ക്കേ നിലനില്പ്പുണ്ടാവൂ.
സ്നേഹം
സ്നേഹത്തിന്റെ അഭാവം മൂലമാണ് പല ബന്ധങ്ങളും നശിച്ചു പോകുന്നത്. ആത്മാര്ഥമായുള്ള സ്നേഹം, അത് ബന്ധങ്ങളിലെ വിള്ളലുകള് മാറ്റി കൂടുതല് ശോഭയുള്ളതാക്കും. ഒന്നും പ്രതീക്ഷിക്കാതെ, സ്നേഹിക്കുമ്പോള് അത് നല്കുന്നയാളും, സ്വീകരിക്കുന്നയാളും തമ്മിലുള്ള അടുപ്പം ദൃഢതയുള്ളതാകുന്നു.
ഓരോ വ്യക്തിക്കും അവരവരുടേതായ ഇഷ്ടാനിഷ്ടങ്ങളും, ആശകളും, ആകുലതകളും ഒക്കെയുണ്ടാവും. അവയെല്ലാം പരിഹരിക്കപ്പെടാതെ വരുമ്പോഴാണ് ബന്ധങ്ങളില് ഏറ്റക്കുറിച്ചിലുകള് ഉണ്ടാകുന്നത്. പലപ്പോഴും ബന്ധങ്ങളുടെ വിലയറിയാത്ത മൂന്നാമതൊരാളുടെ നിലപാട് പ്രശ്നത്തിലേക്ക് നയിക്കുന്ന കാഴ്ചയാണ് നാം ഏറെ കാണുന്നത്. ബന്ധങ്ങള് സുസ്ഥിരവും, ദൃഢവുമാകണമെങ്കില് അത് സ്നേഹത്തില് അധിഷ്ഠിതമായി രൂപം പ്രാപിക്കണം. പരസ്പര വിശ്വാസവും, ബഹുമാനവും വളർത്തണം. ഒരു വ്യക്തിയുടെ സംസാരവും, പെരുമാറ്റവും, ചിന്തകളുമാണ് ഒരാളെ ഇഷ്ടപ്പെടാന് മറ്റൊരാളെ പ്രാപ്തനാക്കുന്നതില് മുഖ്യ ഘടകമായി നിലകൊള്ളുന്നത്. അകല്ച്ചയുണ്ടാവാതെ ഓരോ ബന്ധങ്ങളെയും കൊണ്ടുപോകുവാന് നാം ശ്രദ്ധിക്കണം.
ബന്ധങ്ങളില് വരുന്ന ചെറിയ അകല്ച്ചകളും സ്വരച്ചേര്ച്ച ഇല്ലായ്മയും തുടക്കത്തില് തന്നെ ഒട്ടുമിക്ക ആള്ക്കാരും ശ്രദ്ധ നല്കാറില്ല. അല്പസമയം കഴിയുമ്പോള് എല്ലാം റെഡിയാകും എന്ന ചിന്താഗതിയും അല്ലെങ്കില് മറ്റേയാള് ആദ്യം വന്നു സംസാരിക്കട്ടെ എന്ന തോന്നലും ഉണ്ടാകുമ്പോള് ബന്ധങ്ങളില് ഉണ്ടാകുന്ന അകല്ച്ചയുടെ ആഴം കൂടുന്നു. ഇത്തരം അകല്ച്ചയും ചേര്ച്ചയില്ലായ്മയും പിന്നീട് കൂട്ടിച്ചേര്ക്കാന് സാധിക്കാത്ത വിധം ചിലപ്പോള് നഷ്ടമായേക്കാം. നിങ്ങളുടെ ബന്ധങ്ങളില് അകല്ച്ചയുണ്ടാകാതെ ശ്രദ്ധിക്കണം അതിനായി നിങ്ങള്ക്കൊപ്പം ആത്മയും ഉണ്ട്. സൗഹൃദബന്ധങ്ങളിലും കുടുംബ ബന്ധങ്ങളിലും നിങ്ങള് അനുഭവിക്കുന്ന മാനസിക മാനസിക പ്രശ്‌നങ്ങള്ക്ക് പരിഹാരത്തിനായി ആത്മയുമായി ബന്ധപ്പെടാം.

ഇനിയൊരു ഡോക്ടര്‍ മൗമിത ഉണ്ടാകാതിരിക്കട്ടെ.

കൊല്ക്കത്തയിലെ ഡോക്ടര് മൗമിതയുടെ അതിദാരുണമായ മരണത്തെ തുടര്ന്ന് രാജ്യവ്യാപകമായി പ്രതിഷേധം ഉയര്ന്നുകൊണ്ടിരിക്കുന്നത് നാം കാണുന്നുണ്ട്. സുരക്ഷ നിയമങ്ങള് കര്ശനമായി നടപ്പിലാക്കണമെന്നും ഡോക്ടര് മൗമിതയ്ക്ക് നീതി ലഭിക്കണമെന്നും ഉയര്ന്നുവരുന്ന പ്രതിഷേധത്തില് ആളിക്കത്തുന്നുണ്ട്. ഹൃദയ ഭേദകമായ ഈ സംഭവം മറ്റുള്ളവരുടെ ജീവന് രക്ഷിക്കുന്നവരുടെ ജീവിതം തന്നെ അപകടത്തിലാക്കുന്നതിന്റെ ഉദാഹരണങ്ങള് മാത്രമല്ല കാണിക്കുന്നത്. സ്ത്രീകള്ക്ക് നേരെയും, ലിംഗ വ്യത്യാസമില്ലാതെ നേരിടുന്ന അക്രമങ്ങളെ തടയാനും നേരിടാനും ഒരു മാറ്റം ആവശ്യമാണ് എന്നത് എടുത്തു കാണിക്കുകയും ചെയ്യുന്നുണ്ട്.

ജീവന് സംരക്ഷിക്കുന്നവരുടെ ജീവിതത്തിന് യാതൊരു തരത്തിലുള്ള വിലയും പരിഗണനയും നമ്മള് കൊടുക്കുന്നില്ല എന്നതിനുള്ള തെളിവുകളാണ് കൊല്ക്കട്ടയിലെ ഡോക്ടര് മൗമിതയും, കേരളത്തിലെ ഡോക്ടര് വന്ദനയും. എന്തുകൊണ്ടാണ് ഒരു മനുഷ്യന് ഇത്ര പെട്ടെന്ന് ഇത്രയും ക്രൂരമായി ചിന്തിക്കാനും പ്രവര്ത്തിക്കുവാനും കഴിയുന്നത്. ഇതിനുപിന്നില് എന്തായിരിക്കും കാരണങ്ങള് എന്ന് ചിന്തിച്ചുപോകുമ്പോള്, ഒരുപക്ഷേ അത് അയാള് ജീവിച്ചു വന്ന സാമൂഹിക പശ്ചാത്തലമോ, കുടുംബപശ്ചാത്തലമോ അയാളുടെ മാനസികാരോഗ്യമോ ആയിരിക്കാം.

സാമൂഹികവും സാംസ്‌കാരികവുമായ സ്വാധീനം:
ഏതൊരാളിലും ആഴത്തില് പതിഞ്ഞിരിക്കുന്നതാണ് അയാള് വളര്ന്നുവന്ന ചുറ്റുപാട്. സ്ത്രീകളോടുള്ള ബഹുമാനക്കുറവും, പുരുഷാധി മാനദണ്ഡങ്ങളും ഇതിന് ഉദാഹരണമാണ്. സ്ത്രീകള്ക്ക് എതിരെയുള്ള അതിക്രമങ്ങള് സാധാരണമായി കണക്കിലെടുക്കുന്നതിലും ഇങ്ങനെയുള്ള അക്രമങ്ങള്ക്ക് കാരണമാകുന്നുണ്ട്.

മാനസികാരോഗ്യം:
അക്രമങ്ങള് നടത്തുന്നവര് പലപ്പോഴും ശരിയായ മാനസിക ആരോഗ്യം നേടാത്തവര് ആയിരിക്കും. തങ്ങള് അനുഭവിക്കുന്ന മാനസിക പ്രശ്‌നങ്ങളില് നിന്നുമായിരിക്കാം പലപ്പോഴും അവര് ഇങ്ങനെ ചെയ്യുന്നത്. അതൊരുപക്ഷേ അവരെ അക്രമണ സ്വഭാവമുള്ളവരാക്കി മാറ്റുന്നു.

കുടുംബപശ്ചാത്തലം :
കുടുംബമാണ് ആദ്യത്തെ വിദ്യാലയം. ചുറ്റുപാടില് നിന്നും മോശമായ അനുഭവങ്ങള് ഉണ്ടാകുമ്പോള് അവയെ കുടുംബത്തില് നിന്നും വേണം തിരുത്തിയെടുക്കുവാന്. അച്ഛനും അമ്മയും മക്കളും ഉള്ള സംഭാഷണത്തില് ആക്രമണ സ്വഭാവം ഉള്ള കാര്യങ്ങള് ഒഴിവാക്കണം. ഇതരത്തിലുള്ള ചര്ച്ചകള് വളര്ന്നുവരുന്ന മക്കളിൽ അക്രമണ സ്വഭാവം ഉടലെടുക്കുവാന് കാരണമാകും.

അക്രമണങ്ങള് തടയാന്: നമുക്ക് ചെയ്യാന് സാധിക്കുന്ന കാര്യങ്ങള്

ഇങ്ങനെയുള്ളവര് ഒരുപക്ഷേ നമ്മുടെ ചുറ്റിലും നമ്മള് അറിയാതെ തന്നെ ഉണ്ടാകും….ഇങ്ങനെയുള്ളവരെ നിങ്ങള് നേരിട്ടു കൊണ്ടിരിക്കുന്നുണ്ടാകാം.
എങ്ങനെയാണ് ഇവരെ മനസ്സിലാക്കുവാനും, അങ്ങനെയുള്ളവരെ നമ്മുടെ ജീവിതത്തില് നിന്നും മാറ്റി നിര്ത്തുവാനും സാധിക്കുന്നത് എന്ന് നോക്കാം. ഇത് ഡോക്ടേഴ്‌സിന് മാത്രം സംഭവിക്കാവുന്ന ഒന്നല്ല നമ്മള് ആയിരിക്കുന്ന തൊഴിലിടങ്ങളിലും, ചുറ്റുപാടിലും ഇങ്ങനെ ഉണ്ടാകാം. പരസ്പരമുള്ള മിഥ്യാധാരണകള് കൊണ്ടോ, സംശയം അല്ലെങ്കില് ജോലിയില് വരുന്ന ഉയര്ച്ച ഇതെല്ലാം നിങ്ങളുടെ കൂടെയായിരിക്കുന്നവര്ക്ക് നിങ്ങളെ ഇത്തരത്തില് ചെയ്യുവാനുള്ള കാരണങ്ങള് ആണ്.

ജോലിസ്ഥലത്തെ സുരക്ഷ മെച്ചപ്പെടുത്തുക.
സുരക്ഷിതമായ തൊഴില് അന്തരീക്ഷം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. അക്രമണങ്ങള് റിപ്പോര്ട്ട് ചെയ്യുന്നതിനും പരിഹരിക്കുന്നതിനുമുള്ള കര്ശനമായ പ്രോട്ടോക്കോളുകള് നടപ്പിലാക്കുക,സുരക്ഷാ നടപടികള് നല്കുക. ബഹുമാനത്തിന്റെയും മനസ്സിലാക്കുന്നതിന്റെയും സംസ്‌കാരം വളര്ത്തിയെടുക്കല് എന്നിവ ഇതില് ഉള്പ്പെടുന്നു.

സപ്പോര്ട്ടിങ്ങ് സിസ്റ്റങ്ങള്
ജീവനക്കാര്ക്കുള്ള കൗണ്സിലിംഗിലേക്കും മറ്റ് മാനസികാരോഗ്യ സേവനങ്ങളും ഉറപ്പാക്കണം. മാനസികമായും, ശാരീരികമായും ബുദ്ധിമുട്ടുന്ന വ്യക്തികളെ പിന്തുണയ്ക്കുന്നതിലൂടെ സാധ്യമായ അപകടസാധ്യതകള് ലഘൂകരിക്കാനാകും.

മുന്നറിയിപ്പുകള് തിരിച്ചറിയുക
തനിക്കെതിരെ വരുന്ന അക്രമങ്ങളെ നേരത്തെ തിരിച്ചറിയുകയും അതിനുവേണ്ട മുന്കരുതലുകള് സ്വീകരിക്കുകയും ചെയ്യുന്നത് പ്രധാനമുള്ള കാര്യമാണ്. അവ എങ്ങനെ നേരിടണമെന്നും അതില്നിന്നും എങ്ങനെ അകലം പാലിക്കാം എന്നും നിങ്ങള് അറിഞ്ഞിരിക്കണം. ഒരുപക്ഷേ ചെറിയൊരു സംശയം മാത്രമേ ഉള്ളതെങ്കിലും അവയെ ശരിയായ രീതിയില് മനസ്സിലാക്കണം. അതിന് നിങ്ങളെ സഹായിക്കുവാന് കേരളത്തില് ഏറ്റവും നല്ല കൗണ്സിലിംഗ് സെന്റര് ആയ ആത്മ മൈ മൈന്റ് മൈ കെയര് നിങ്ങള്ക്കൊപ്പം ഉണ്ടാകും. നിങ്ങള് നേരിടുന്ന പ്രശ്‌നങ്ങളില് ആത്മയിലെ വിദഗ്ധരായ കൗണ്സിലര്മാരോട് തുറന്ന് സംസാരിക്കാം.

സാമൂഹിക അവബോധം
അക്രമങ്ങള് ഉണ്ടാകുന്നതിന്റെ ലക്ഷണങ്ങളെക്കുറിച്ച് അറിയുകയും. തനിക്കെതിരെ ഉള്ള അക്രമങ്ങള് മാത്രമല്ല, മറ്റുള്ളവർക്കെതിരെയുള്ള അക്രമങ്ങളെയും നമ്മള് തിരിച്ചറിയുകയും അത് മുന്നില് കണ്ടാല് അവയെ പ്രതിരോധിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്.

നിയമങ്ങള് പാലിക്കുകയും, നടപ്പിലാക്കുകയും ചെയ്യുക.
നിയമങ്ങള് പാലിക്കുകയും അവ നടപ്പിലാക്കുകയും ചെയ്യേണ്ടത് അക്രമങ്ങളെ തടയുവാനുള്ള ഒരു പ്രധാനപ്പെട്ട കാരണമാണ്. നിയമങ്ങള് സാധൂകരിക്കുമ്പോള് അക്രമങ്ങളും ഉണ്ടാകുന്നു.

ഡോക്ടര് മൗനിതയുടെയും ഡോക്ടര് വന്ദനയുടെയും ദാരുണമായ മരണത്തിന് കാരണമായ അക്രമണങ്ങള്, ജോലിസ്ഥലത്തെ സുരക്ഷയുടെയും, സാമൂഹ്യമായ ചുറ്റുപാടുകളുടെയും, ബഹുമാനക്കുറവിന്റെയും തെളിവുകളാണ്… ഇത് മെഡിക്കല് ഫീല്ഡില് അല്ലേ ഉണ്ടായത് എന്ന് ചിന്തിക്കരുത് നമുക്ക് ചുറ്റിലും , മറ്റെല്ലാ ഇടങ്ങളിലും ഇത്തരം അക്രമണങ്ങള് ഉണ്ടാക്കാം. പരസ്പരം ഉള്ള സംശയങ്ങള്, മത്സരബുദ്ധി മറ്റു വ്യക്തിപരമായ പ്രശ്‌നങ്ങള് എന്നിവയെല്ലാം ഇതിന് ഉള്ള കാരണങ്ങളാണ്.

ഇങ്ങനെ ഉണ്ടാകുന്ന അക്രമങ്ങളുടെ കാരണങ്ങള് മനസ്സിലാക്കുകയും അത് തടയുകയും അതിനുവേണ്ട മുന്കരുതലുകള് സ്വീകരിക്കുകയും ചെയ്യുന്നതിലൂടെ സുരക്ഷിതമായി തൊഴിലിടങ്ങളും ചുറ്റുപാടുകളും ഉണ്ടാക്കിയെടുക്കുവാന് നമുക്ക് സാധിക്കും. പെട്ടെന്നുണ്ടാകുന്ന അക്രമങ്ങളെ നേരിടുവാന് മാനസികമായി ശാരീരികമായും തയ്യാറെടുക്കേണ്ടത് പ്രധാനമാണ്.

ഡോക്ടര് മൗമിതയും ഡോക്ടര് വന്ദനയും….മണ്മറഞ്ഞു പോകുന്ന ഓര്മ്മകള് ആകാതെ, സ്ത്രീ സുരക്ഷയും സാമൂഹ്യസുരക്ഷയും ഉറപ്പാക്കുവാനും, അവ സംരക്ഷിക്കുവാനും നടപ്പിലാക്കുവാനും സാധിക്കട്ടെ

The Importance of Counseling: Breaking the Silence on Mental Health

Even while mental health is becoming more and more important to general well-being in today’s fast-paced society, it is still stigmatized and rarely discussed. In order to break through this silence and provide them with the resources and support they need to face life’s obstacles, counseling is essential. More people are able to get the assistance they require because to the growth of digital platforms, which have made it simpler and more discreet to obtain mental health treatments.

In Kerala, where cultural sensitivities around mental health can sometimes hinder open discussions, online counseling services are making a significant impact. The Best psychologist in kerala provides a safe and confidential environment for individuals to explore their emotions, thoughts, and behaviors. Whether dealing with anxiety, depression, or relationship issues, online counseling offers a flexible and accessible solution, breaking down geographical barriers and allowing individuals to connect with qualified professionals from the comfort of their homes.

Online psychologist consultation in Kerala is particularly valuable for those who may feel uncomfortable with in-person sessions or have limited access to traditional therapy due to location or time constraints. These services are staffed by licensed psychologists who offer personalized care tailored to each individual’s unique needs. By providing timely and expert guidance, online counseling helps individuals better understand their mental health challenges and develop effective coping strategies.

There is a growing need in Kerala for easily accessible, high-quality counseling services as more people realize how important mental health is. Leading the way in democratizing access to mental health services, the top online counseling platforms in the area inspire people to break the stigma and get the care they need. Through professional guidance and compassionate care, these programs are contributing to the development of a more transparent and encouraging mental health approach in Kerala.

In recent years, there has been a growing recognition of the critical role mental health plays in overall well-being. However, despite increasing awareness, many people still struggle with acknowledging and addressing their mental health challenges due to stigma, fear, or a lack of resources. Counseling is essential in breaking this silence, providing a lifeline for those grappling with emotional and psychological issues. It offers a safe space for individuals to explore their thoughts and feelings, receive professional guidance, and work toward healing and personal growth.

In Kerala, the landscape of mental health care has evolved significantly, with online counseling services emerging as a key resource. These platforms offer a wide range of services, from individual therapy sessions to group counseling, catering to diverse needs and preferences. The flexibility of online counseling allows individuals to schedule sessions at their convenience, ensuring that help is available when it’s most needed. 

There is a growing need in Kerala for easily accessible, high-quality counseling services as more people realize how important mental health is. Leading the way in democratizing access to mental health services, the top online counseling platforms in the area inspire people to break the stigma and get the care they need. Through professional guidance and compassionate care, these programs are contributing to the development of a more transparent and encouraging mental health approach in Kerala. 

Educational campaigns and community outreach by online counseling platforms are also helping to raise awareness and encourage more people to seek support. These initiatives emphasize the importance of mental health and the benefits of early intervention. They also provide information on how to recognize the signs of mental health issues and where to find help, making it easier for individuals and their loved ones to take action.

Beyond individual treatment sessions, the best online counseling in Kerala has a significant impact. It encourages people to speak openly about their mental health and ask for assistance when necessary by fostering an atmosphere of acceptance and openness. In order to remove the taboo that has long surrounding mental health issues and help more people lead happier, healthier lives, a cultural revolution is imperative.

In conclusion, counseling is a crucial tool in addressing the mental health crisis, and online counseling services in Kerala are at the forefront of this effort. By offering accessible, confidential, and effective support, these services are helping to break down the barriers that prevent people from seeking help. They are empowering individuals to take control of their mental health, fostering a more supportive and understanding community in the process. As the demand for mental health services continues to grow, the role of online counseling will only become more significant, providing a beacon of hope for those in need.

 

Anxiety – Examine Your Options for the 5 Mindfulness Methods

Do you ever feel as though a never-ending barrage of worry is keeping you on edge all the time? Our mental health can be undermined by everyday worries, which can leave us feeling exhausted and powerless. You’re not alone if this sounds familiar to you. Anxiety is a common condition that impacts millions of individuals globally.

The good news is that worry does not have to control your life. When it comes to controlling anxiety and fostering a more tranquil state of mind, mindfulness practices can be quite effective. The practice of mindfulness involves concentrating your attention on the here and now, without passing judgment. You can learn to break free from unhelpful thought patterns and achieve inner peace by increasing your awareness of your thoughts, feelings, and physical sensations.

Five Mindfulness Exercises to Help Relieve Anxiety

  1. Take a Silent Digestion

Take a time to stop in the middle of your hectic day and just be. Shut your eyes or avert your attention while concentrating on your breathing. Observe how your chest rises and falls with every breath in and breath out. You can also focus on your awareness of physical sensations, such the way your feet feel on the floor or the way air comes in and goes out of your nose. By practicing mindful breathing, you can lower your anxiety and become more grounded in the here and now. Throughout the day, even a few brief moments of mindfulness can have a significant impact. By pausing mindfully, you allow your mind to clear and disrupt the pattern of worry. 

  1. Concentrate on One Item at a Time

While it may appear like a good method to get things done, multitasking might really make you feel more stressed and anxious. Attempting to focus on several things at once causes your attention to become disorganized, which reduces your efficiency. Try practicing single-tasking instead. This is giving the one activity at hand, whether it be doing the dishes, working on a project, or having a conversation, your whole attention. You’ll probably find that you can complete tasks more quickly, effectively, and anxiously if you focus entirely on the here and now. 

  1. Mindful Movement: Walk or Run with Awareness

When you work out outside, be mindful of the surroundings and the feelings in your body. As you walk, feel the earth beneath your feet and take in the sights and sounds of the natural world. This mindful movement technique can reduce anxiety and help you relax. Combining the advantages of mindfulness and exercise can be achieved through mindful movement. You may train yourself to be present and peaceful by turning your attention to your body and environment. 

  1. Acknowledge Nature’s Power

There’s no doubt about the calming power of nature. According to studies, being outside can lower stress, elevate mood, and increase emotions of wellbeing. Go for a stroll in the park, stop by a nearby garden, or just sit quietly in your backyard when you’re feeling nervous. Being in nature can help you feel less anxious and more at ease. A quick stroll in the outdoors might have a significant impact. Therefore, the next time you’re feeling stressed, go outside and breathe in some clean, fresh air. Let yourself to be carried away by the sights and sounds of nature while you unwind and rejuvenate. 

  1. Practice Mindful Breathing

Taking a few minutes each day to focus on your breath is a simple yet powerful way to reduce anxiety. Find a quiet place where you can sit comfortably, and close your eyes or soften your gaze. Breathe deeply and slowly, inhaling for a count of four and exhaling for a count of six. Observe each inhalation and exhalation without judgment. This practice can regulate your nervous system and reduce anxiety.

Incorporating mindfulness into your daily routine can be a transformative approach to managing anxiety and enhancing your overall well-being. By taking small steps such as pausing for mindful breathing, focusing on one task at a time, engaging in mindful movement, connecting with nature, and practicing mindful breathing, you can cultivate a greater sense of calm and clarity in your life. These practices offer a valuable counterbalance to the pressures and worries that can feel overwhelming. Remember, the goal of mindfulness isn’t to eliminate anxiety entirely but to develop a healthier relationship with it. For those seeking additional support, consider exploring the Best psychology counselling in Kerala. Athma – My Mind My Care is one of the  of the best online counselling providers in Kerala. Embrace these techniques with patience and consistency, and you’ll likely find that you’re better equipped to handle life’s challenges with a peaceful and centered mind. 

 

നിങ്ങളുടെ പരിസ്ഥിതി നിങ്ങളുടെ മാനസികാരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു…?

പരിസ്ഥിതിദിനം ആഘോഷിക്കുമ്പോള്, പരിസ്ഥിതിവ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള് വ്യാപകമായി ചര്ച്ച ചെയ്യപ്പെടുന്നു, എന്നാല് മനുഷ്യന്റെ ആരോഗ്യത്തില് അതിന്റെ സ്വാധീനം പ്രാധാന്യമര്ഹിക്കുന്നതും പലപ്പോഴും അവഗണിക്കപ്പെടുന്നതുമാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ലോകമെമ്പാടുമുള്ള 10% കൗമാരക്കാരും കുട്ടികളും മാനസികാരോഗ്യ പ്രശ്‌നങ്ങള് അനുഭവിക്കുന്നു. ഈ സ്ഥിതിവിവരക്കണക്ക് ഉണ്ടായിരുന്നിട്ടും, കുട്ടികളുടെയും കൗമാരക്കാരുടെയും മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ദൈനംദിന ജീവിതത്തിലെ വിവിധ പാരിസ്ഥിതിക ഘടകങ്ങളെ കുറിച്ച് പൊതുജനങ്ങള് പലപ്പോഴും അജ്ഞരാണ്. ജനിതകശാസ്ത്രം, ഭക്ഷണക്രമം, ജീവിതശൈലി…ഇവയെല്ലാം ഒരു പങ്ക് വഹിക്കുന്നു. എന്നിരുന്നാലും, നമ്മുടെ മാനസികാരോഗ്യ പ്രശ്നങ്ങളുടെ കാരണങ്ങള് വിശകലനം ചെയ്യാന് ശ്രമിക്കുമ്പോള്, ഏറ്റവും വലിയ ഘടകങ്ങളിലൊന്ന് പരിഗണിക്കുന്നതില് നമ്മില് പലരും പരാജയപ്പെടുന്നു: നമ്മുടെ ദൈനംദിന ജീവിതത്തില് നാം ജീവിക്കുന്ന പരിസ്ഥിതി. നാം ജീവിക്കുന്നതും ജോലി ചെയ്യുന്നതുമായ അന്തരീക്ഷം നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്, മാനസികാരോഗ്യ പ്രശ്നങ്ങള് ചികിത്സിക്കുമ്പോള് അത് ചിന്തിക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ പരിസ്ഥിതി നിങ്ങളുടെ മാനസികാരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്ന്.
പ്രകൃതിയുമായുള്ള ബന്ധം കുറയുന്ന ആളുകള്ക്ക് മാനസികാരോഗ്യ പ്രശ്നങ്ങള് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ് എന്നത് ഒരു വസ്തുതയാണ്. കാലാവസ്ഥാ വ്യതിയാനം മനുഷ്യന്റെ മാനസികാരോഗ്യത്തിലും സ്വാധീനം ചെലുത്തുന്നു. താപനില ഉയരുന്നത് ഉത്കണ്ഠ, വിഷാദം, എന്നിവയ്ക്ക് കാരണമാകുമെന്നും ആത്മഹത്യാ നിരക്ക് വര്ദ്ധിപ്പിക്കുമെന്നും റിപ്പോര്ട്ടുകള് പറയുന്നു. ശാരീരിക ആരോഗ്യം ശരീരത്തിന്റെ അവസ്ഥയാണെങ്കില്, മാനസികാരോഗ്യം ക്ഷേമത്തിന്റെ പൊതുവായ അവസ്ഥയാണ്. നമ്മെ വൈകാരികമായും ശാരീരികമായും മാനസികമായും ആരോഗ്യത്തോടെ നിലനിര്ത്തുന്നതില് പരിസ്ഥിതി പ്രധാനമാണ്. പരിസ്ഥിതിയുടെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും ആഘാതം നമ്മുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കുമെന്ന് വളരെ വ്യക്തമാണ്, ഇത് ന്യൂറോളജിക്കല്, സൈക്യാട്രിക് പ്രശ്നങ്ങളുടെ സാധ്യത വര്ദ്ധിപ്പിക്കുന്നു.
ശബ്ദം, താപനില, മലിനീകരണം തുടങ്ങിയ കാര്യങ്ങളില് നിന്ന് വരുന്ന ഘടകങ്ങളാണ് ഭൗതിക പാരിസ്ഥിതിക ഘടകങ്ങള്. അവ പലപ്പോഴും സാമൂഹിക ഘടകങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് നമ്മുടെ ശാരീരിക മാനസികാരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്ന് നോക്കാം.
ഉറക്കക്കുറവ്.
ഉറക്കക്കുറവ് അല്ലെങ്കില് അനാരോഗ്യകരമായ ഉറക്കം നിങ്ങളുടെ മാനസികാരോഗ്യത്തിന് ദോഷകരമാണെന്ന് അറിയാമല്ലോ. ഉറക്കചക്രങ്ങളെ ബാധിക്കുന്ന ധാരാളം പാരിസ്ഥിതിക ഘടകങ്ങളുണ്ട് – അവയെല്ലാം നമ്മുടെ നിയന്ത്രണത്തിലല്ല. എന്നിരുന്നാലും ഒരു പരിധിവരെ നമ്മുടെ നിയന്ത്രണത്തില് നിർത്താവുന്നതാണ്. നിയന്ത്രിക്കാന് സാധിക്കുന്ന കാര്യങ്ങളാണ് നമ്മുടെ ചുറ്റുപാടുമുള്ള വൃത്തിയുള്ള സാഹചര്യങ്ങള്. ഉദാഹരണമായി നമ്മള് ഉറങ്ങുന്ന സ്ഥലം വൃത്തിയായി വെക്കുക, നമ്മുടെ റൂം, വീട് തുടങ്ങിയവ വൃത്തിയായി വാക്കാണ് ശ്രദ്ധിക്കുക. ഇതൊരു പരിധിവരെ നമ്മുടെ ഉറക്കകുറവിനെ പരിഹരിക്കും. നമുക്ക് നിയന്ത്രിക്കാന് സാധിക്കാത്ത കാര്യങ്ങളാണ് ഗതാഗതമലിനീകരണത്തിലൂടെ വരുന്നത്. അതായത് താമസിക്കുന്നത് ഒരുപാട് വാഹനങ്ങള് പോകുന്ന റോഡിനോട് സമീപം ആണെങ്കില് വാഹനങ്ങളുടെ ശബ്ദം നിങ്ങളുടെ ഉറക്കത്തിനെ ബാധിക്കാം.
വിഷാദരോഗം
ശാരീരിക ആരോഗ്യത്തില് വായു മലിനീകരണത്തിന്റെ ആഘാതം നന്നായി രേഖപ്പെടുത്തിയിട്ടുണ്ട് അലങ്കോലമായ ഇടങ്ങള്ക്ക് അമിതമായ ഉത്കണ്ഠയും സൃഷ്ടിക്കാന് കഴിയും, അതേസമയം വൃത്തിയുള്ള ഇടങ്ങള് ശാന്തമായ ഒരു വികാരം കൊണ്ടുവരും. നിങ്ങളുടെ പരിതസ്ഥിതിയില് അര്ത്ഥവത്തായ നിറങ്ങളും വസ്തുക്കളും ഉള്ളത് മാനസികാവസ്ഥ മെച്ചപ്പെടുത്തും. നിങ്ങളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്ന പാരിസ്ഥിതിക ഘടകങ്ങള് മറ്റ് ഘടകങ്ങളുമായി ബന്ധപ്പെട്ടിരിക്കാം.
തൊഴില് സാഹചര്യങ്ങള്.
അപകടകരമായ എന്നത് ജോലിയെ സംബന്ധിച്ചിടത്തോളം ശാരീരിക അപകടത്തെ മാത്രമല്ല സൂചിപ്പിക്കാന് കഴിയുന്നത്. ശരീരത്തിലും മനസ്സിലും കാര്യമായ സമ്മര്ദ്ദം ചെലുത്താന് കഴിയുന്ന ഏതൊരു പ്രവര്ത്തന സാഹചര്യത്തെയും ഇത് സൂചിപ്പിക്കുന്നു. നിങ്ങളുടെ തൊഴില് അന്തരീക്ഷം പിരിമുറുക്കം നിറഞ്ഞതാണെങ്കില്, നിങ്ങളുടെ മാനസികാരോഗ്യം തകരാറിലായേക്കാം. മാനസിക സമ്മര്ദ്ദം നേരിടുന്ന തൊഴിലിടങ്ങളില് നിന്നും പ്രകൃതിയിലൂടെ മോചനം നേടാം അതിനായി നിങ്ങള് ഇരിക്കുന്ന ഇടങ്ങള് (ക്യാബിനുകള്,ടേബിള്) ഒരു ചെറിയ ചെടിയോ അല്ലെങ്കില് ഒരു അക്വാറിയാമോ വെക്കുകയാണെങ്കില് നിങ്ങള്ക്ക് ഉണ്ടാകുന്ന നെഗറ്റീവ് എനര്ജിയെ പോസിറ്റീവ് എനര്ജി ആക്കി മാറ്റാന് സാധിക്കും. എന്തെങ്കിലും ഒരു വര്ക്ക് ചെയ്തു കൊണ്ടിരിക്കുമ്പോള് ഒരു ചേഞ്ച് വേണമെന്ന് തോന്നുമ്പോള് ചെടിക്ക് വെള്ളമൊഴിക്കുകയോ അവക്കൊപ്പം സമയം ചിലഴിക്കുകയോ ചെയ്യാം.
സീസണല് അഫക്റ്റീവ് ഡിസോര്ഡര്
പ്രകൃതിയില് സമയം ചെലവഴിക്കുന്നത് മാനസികാരോഗ്യ പ്രശ്നങ്ങള് കുറയ്ക്കുന്നതായി കണ്ടെത്തി പ്രത്യേക സീസണുകളിലോ വര്ഷത്തിലെ സമയങ്ങളിലോ ആളുകളെ ബാധിക്കുന്ന ഒരു തരം വിഷാദരോഗം, സീസണല് അഫക്റ്റീവ് ഡിസോര്ഡര്ന് പ്രകൃതിദത്ത വെളിച്ചം സഹായകരമാണ്. പരിസ്ഥിതിക്ക് നമ്മുടെ സമ്മര്ദ്ദം വര്ദ്ധിപ്പിക്കാനോ കുറയ്ക്കാനോ കഴിയുമെന്ന് ഗവേഷണങ്ങള് വെളിപ്പെടുത്തുന്നു, അത് നമ്മുടെ ശരീരത്തെ ബാധിക്കുന്നു. ഏത് നിമിഷവും നമ്മള് കാണുന്നതും കേള്ക്കുന്നതും അനുഭവിക്കുന്നതും നമ്മുടെ മാനസികാവസ്ഥയെ മാത്രമല്ല, നമ്മുടെ നാഡീവ്യൂഹം, എന്ഡോക്രൈന്, രോഗപ്രതിരോധ സംവിധാനങ്ങള് എങ്ങനെ പ്രവര്ത്തിക്കുന്നു എന്നതിനെയും മാറ്റുന്നു.അന്തരീക്ഷത്തിന്റെ സമ്മര്ദ്ദം നമ്മെ ഉത്കണ്ഠയോ സങ്കടമോ നിസ്സഹായതയോ ഉണ്ടാക്കും. ഇത് നമ്മുടെ രക്തസമ്മര്ദ്ദം, ഹൃദയമിടിപ്പ്, പേശികളുടെ പിരിമുറുക്കം എന്നിവ ഉയര്ത്തുകയും നമ്മുടെ പ്രതിരോധ സംവിധാനത്തെ അടിച്ചമര്ത്തുകയും ചെയ്യുന്നു. പ്രകൃതിയിലായിരിക്കുക, അല്ലെങ്കില് പ്രകൃതിദൃശ്യങ്ങള് കാണുക പോലും, കോപം, ഭയം, സമ്മര്ദ്ദം എന്നിവ കുറയ്ക്കുകയും ചെയ്യുന്നു.
ജീവിതത്തിന്റെ ഉത്കണ്ഠയും പിരിമുറുക്കവും അകറ്റാന് സസ്യങ്ങള് സഹായിക്കുന്നു. സസ്യങ്ങള്, പൂക്കള്, വെള്ളം, മറ്റ് പ്രകൃതി ഘടകങ്ങള് എന്നിവ കാണുന്നത് മനുഷ്യന്റെ ഉത്കണ്ഠ കുറയ്ക്കുമെന്ന് നമുക്കറിയാം. ആശുപത്രികള്, ഓഫീസുകള്, സ്‌കൂളുകള് എന്നിവിടങ്ങളില് നടത്തിയ ഗവേഷണത്തില്, ഒരു മുറിയിലെ ഒരു ചെറിയ ചെടി പോലും സമ്മര്ദ്ദത്തിലും ഉത്കണ്ഠയിലും കാര്യമായ സ്വാധീനം ചെലുത്തുമെന്ന് കണ്ടെത്തി. പല പഠനങ്ങളും കാണിക്കുന്നത് സമ്മര്ദ്ദകരമായ ഒരു സംഭവത്തിന് ശേഷം, പ്രകൃതിയുടെ ചിത്രങ്ങള് വളരെ വേഗത്തില് ശാന്തമായ പ്രഭാവം ഉണ്ടാക്കുന്നു എന്നാണ്. സ്വാഭാവിക ദൃശ്യങ്ങള് കണ്ടുകഴിഞ്ഞ് മൂന്നോ നാലോ മിനിറ്റിനുള്ളില്, രക്തസമ്മര്ദ്ദം, ശ്വസന നിരക്ക്, തലച്ചോറിന്റെ പ്രവര്ത്തനം, സ്‌ട്രെസ് ഹോര്മോണുകളുടെ ഉത്പാദനം എന്നിവ കുറയുകയും മാനസികാവസ്ഥ മെച്ചപ്പെടുകയും ചെയ്യുന്നു. ഇത് നമ്മുടെ ഊര്ജ്ജം വീണ്ടെടുക്കാനും അനുവദിക്കുന്നു. നിങ്ങള്ക്ക് ഉണ്ടാകുന്ന എല്ലാ മാനസിക പ്രശ്‌നങ്ങളും എങ്ങനെ പ്രകൃതിയിലൂടെ മാറ്റിയെടുക്കാന് സഹായിക്കും എന്ന് അറിയാന് നിങ്ങള്ക്ക് ആത്മ യുമായി ബന്ധപ്പെടാം. ആത്മ യിലെ പ്രൊഫഷണല് കൗണ്സിലറുടെ സഹായത്തോടെ നിങ്ങളുടെ മാനസികാരോഗ്യത്തെ മെച്ചപ്പെടുത്താം. ഒപ്പം തന്നെ പ്രകൃതിയെയും സംരക്ഷിക്കാം.
നമ്മുടെ എല്ലാ പരിഹാരങ്ങളും പ്രകൃതിയിലാണ്. പരിസ്ഥിതിയും മനുഷ്യത്വവും തമ്മിലുള്ള ബന്ധം പരസ്പരാശ്രിതത്വമാണ് – ഓരോന്നും മറ്റൊന്നിനെ ബാധിക്കുന്നു. അതിനാല്, ലോക പരിസ്ഥതി ദിനം വരുമ്പോള്, മെച്ചപ്പെട്ട മാനസികാരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കുകയും ചെയ്യാം.