കൊല്ക്കത്തയിലെ ഡോക്ടര് മൗമിതയുടെ അതിദാരുണമായ മരണത്തെ തുടര്ന്ന് രാജ്യവ്യാപകമായി പ്രതിഷേധം ഉയര്ന്നുകൊണ്ടിരിക്കുന്നത് നാം കാണുന്നുണ്ട്. സുരക്ഷ നിയമങ്ങള് കര്ശനമായി നടപ്പിലാക്കണമെന്നും ഡോക്ടര് മൗമിതയ്ക്ക് നീതി ലഭിക്കണമെന്നും ഉയര്ന്നുവരുന്ന പ്രതിഷേധത്തില് ആളിക്കത്തുന്നുണ്ട്. ഹൃദയ ഭേദകമായ ഈ സംഭവം മറ്റുള്ളവരുടെ ജീവന് രക്ഷിക്കുന്നവരുടെ ജീവിതം തന്നെ അപകടത്തിലാക്കുന്നതിന്റെ ഉദാഹരണങ്ങള് മാത്രമല്ല കാണിക്കുന്നത്. സ്ത്രീകള്ക്ക് നേരെയും, ലിംഗ വ്യത്യാസമില്ലാതെ നേരിടുന്ന അക്രമങ്ങളെ തടയാനും നേരിടാനും ഒരു മാറ്റം ആവശ്യമാണ് എന്നത് എടുത്തു കാണിക്കുകയും ചെയ്യുന്നുണ്ട്.
ജീവന് സംരക്ഷിക്കുന്നവരുടെ ജീവിതത്തിന് യാതൊരു തരത്തിലുള്ള വിലയും പരിഗണനയും നമ്മള് കൊടുക്കുന്നില്ല എന്നതിനുള്ള തെളിവുകളാണ് കൊല്ക്കട്ടയിലെ ഡോക്ടര് മൗമിതയും, കേരളത്തിലെ ഡോക്ടര് വന്ദനയും. എന്തുകൊണ്ടാണ് ഒരു മനുഷ്യന് ഇത്ര പെട്ടെന്ന് ഇത്രയും ക്രൂരമായി ചിന്തിക്കാനും പ്രവര്ത്തിക്കുവാനും കഴിയുന്നത്. ഇതിനുപിന്നില് എന്തായിരിക്കും കാരണങ്ങള് എന്ന് ചിന്തിച്ചുപോകുമ്പോള്, ഒരുപക്ഷേ അത് അയാള് ജീവിച്ചു വന്ന സാമൂഹിക പശ്ചാത്തലമോ, കുടുംബപശ്ചാത്തലമോ അയാളുടെ മാനസികാരോഗ്യമോ ആയിരിക്കാം.
സാമൂഹികവും സാംസ്‌കാരികവുമായ സ്വാധീനം:
ഏതൊരാളിലും ആഴത്തില് പതിഞ്ഞിരിക്കുന്നതാണ് അയാള് വളര്ന്നുവന്ന ചുറ്റുപാട്. സ്ത്രീകളോടുള്ള ബഹുമാനക്കുറവും, പുരുഷാധി മാനദണ്ഡങ്ങളും ഇതിന് ഉദാഹരണമാണ്. സ്ത്രീകള്ക്ക് എതിരെയുള്ള അതിക്രമങ്ങള് സാധാരണമായി കണക്കിലെടുക്കുന്നതിലും ഇങ്ങനെയുള്ള അക്രമങ്ങള്ക്ക് കാരണമാകുന്നുണ്ട്.
മാനസികാരോഗ്യം:
അക്രമങ്ങള് നടത്തുന്നവര് പലപ്പോഴും ശരിയായ മാനസിക ആരോഗ്യം നേടാത്തവര് ആയിരിക്കും. തങ്ങള് അനുഭവിക്കുന്ന മാനസിക പ്രശ്‌നങ്ങളില് നിന്നുമായിരിക്കാം പലപ്പോഴും അവര് ഇങ്ങനെ ചെയ്യുന്നത്. അതൊരുപക്ഷേ അവരെ അക്രമണ സ്വഭാവമുള്ളവരാക്കി മാറ്റുന്നു.
കുടുംബപശ്ചാത്തലം :
കുടുംബമാണ് ആദ്യത്തെ വിദ്യാലയം. ചുറ്റുപാടില് നിന്നും മോശമായ അനുഭവങ്ങള് ഉണ്ടാകുമ്പോള് അവയെ കുടുംബത്തില് നിന്നും വേണം തിരുത്തിയെടുക്കുവാന്. അച്ഛനും അമ്മയും മക്കളും ഉള്ള സംഭാഷണത്തില് ആക്രമണ സ്വഭാവം ഉള്ള കാര്യങ്ങള് ഒഴിവാക്കണം. ഇതരത്തിലുള്ള ചര്ച്ചകള് വളര്ന്നുവരുന്ന മക്കളിൽ അക്രമണ സ്വഭാവം ഉടലെടുക്കുവാന് കാരണമാകും.
അക്രമണങ്ങള് തടയാന്: നമുക്ക് ചെയ്യാന് സാധിക്കുന്ന കാര്യങ്ങള്
ഇങ്ങനെയുള്ളവര് ഒരുപക്ഷേ നമ്മുടെ ചുറ്റിലും നമ്മള് അറിയാതെ തന്നെ ഉണ്ടാകും….ഇങ്ങനെയുള്ളവരെ നിങ്ങള് നേരിട്ടു കൊണ്ടിരിക്കുന്നുണ്ടാകാം.
എങ്ങനെയാണ് ഇവരെ മനസ്സിലാക്കുവാനും, അങ്ങനെയുള്ളവരെ നമ്മുടെ ജീവിതത്തില് നിന്നും മാറ്റി നിര്ത്തുവാനും സാധിക്കുന്നത് എന്ന് നോക്കാം. ഇത് ഡോക്ടേഴ്‌സിന് മാത്രം സംഭവിക്കാവുന്ന ഒന്നല്ല നമ്മള് ആയിരിക്കുന്ന തൊഴിലിടങ്ങളിലും, ചുറ്റുപാടിലും ഇങ്ങനെ ഉണ്ടാകാം. പരസ്പരമുള്ള മിഥ്യാധാരണകള് കൊണ്ടോ, സംശയം അല്ലെങ്കില് ജോലിയില് വരുന്ന ഉയര്ച്ച ഇതെല്ലാം നിങ്ങളുടെ കൂടെയായിരിക്കുന്നവര്ക്ക് നിങ്ങളെ ഇത്തരത്തില് ചെയ്യുവാനുള്ള കാരണങ്ങള് ആണ്.
ജോലിസ്ഥലത്തെ സുരക്ഷ മെച്ചപ്പെടുത്തുക.
സുരക്ഷിതമായ തൊഴില് അന്തരീക്ഷം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. അക്രമണങ്ങള് റിപ്പോര്ട്ട് ചെയ്യുന്നതിനും പരിഹരിക്കുന്നതിനുമുള്ള കര്ശനമായ പ്രോട്ടോക്കോളുകള് നടപ്പിലാക്കുക,സുരക്ഷാ നടപടികള് നല്കുക. ബഹുമാനത്തിന്റെയും മനസ്സിലാക്കുന്നതിന്റെയും സംസ്‌കാരം വളര്ത്തിയെടുക്കല് എന്നിവ ഇതില് ഉള്പ്പെടുന്നു.
സപ്പോര്ട്ടിങ്ങ് സിസ്റ്റങ്ങള്
ജീവനക്കാര്ക്കുള്ള കൗണ്സിലിംഗിലേക്കും മറ്റ് മാനസികാരോഗ്യ സേവനങ്ങളും ഉറപ്പാക്കണം. മാനസികമായും, ശാരീരികമായും ബുദ്ധിമുട്ടുന്ന വ്യക്തികളെ പിന്തുണയ്ക്കുന്നതിലൂടെ സാധ്യമായ അപകടസാധ്യതകള് ലഘൂകരിക്കാനാകും.
മുന്നറിയിപ്പുകള് തിരിച്ചറിയുക
തനിക്കെതിരെ വരുന്ന അക്രമങ്ങളെ നേരത്തെ തിരിച്ചറിയുകയും അതിനുവേണ്ട മുന്കരുതലുകള് സ്വീകരിക്കുകയും ചെയ്യുന്നത് പ്രധാനമുള്ള കാര്യമാണ്. അവ എങ്ങനെ നേരിടണമെന്നും അതില്നിന്നും എങ്ങനെ അകലം പാലിക്കാം എന്നും നിങ്ങള് അറിഞ്ഞിരിക്കണം. ഒരുപക്ഷേ ചെറിയൊരു സംശയം മാത്രമേ ഉള്ളതെങ്കിലും അവയെ ശരിയായ രീതിയില് മനസ്സിലാക്കണം. അതിന് നിങ്ങളെ സഹായിക്കുവാന് കേരളത്തില് ഏറ്റവും നല്ല കൗണ്സിലിംഗ് സെന്റര് ആയ ആത്മ മൈ മൈന്റ് മൈ കെയര് നിങ്ങള്ക്കൊപ്പം ഉണ്ടാകും. നിങ്ങള് നേരിടുന്ന പ്രശ്‌നങ്ങളില് ആത്മയിലെ വിദഗ്ധരായ കൗണ്സിലര്മാരോട് തുറന്ന് സംസാരിക്കാം.
സാമൂഹിക അവബോധം
അക്രമങ്ങള് ഉണ്ടാകുന്നതിന്റെ ലക്ഷണങ്ങളെക്കുറിച്ച് അറിയുകയും. തനിക്കെതിരെ ഉള്ള അക്രമങ്ങള് മാത്രമല്ല, മറ്റുള്ളവർക്കെതിരെയുള്ള അക്രമങ്ങളെയും നമ്മള് തിരിച്ചറിയുകയും അത് മുന്നില് കണ്ടാല് അവയെ പ്രതിരോധിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്.
നിയമങ്ങള് പാലിക്കുകയും, നടപ്പിലാക്കുകയും ചെയ്യുക.
നിയമങ്ങള് പാലിക്കുകയും അവ നടപ്പിലാക്കുകയും ചെയ്യേണ്ടത് അക്രമങ്ങളെ തടയുവാനുള്ള ഒരു പ്രധാനപ്പെട്ട കാരണമാണ്. നിയമങ്ങള് സാധൂകരിക്കുമ്പോള് അക്രമങ്ങളും ഉണ്ടാകുന്നു.
ഡോക്ടര് മൗനിതയുടെയും ഡോക്ടര് വന്ദനയുടെയും ദാരുണമായ മരണത്തിന് കാരണമായ അക്രമണങ്ങള്, ജോലിസ്ഥലത്തെ സുരക്ഷയുടെയും, സാമൂഹ്യമായ ചുറ്റുപാടുകളുടെയും, ബഹുമാനക്കുറവിന്റെയും തെളിവുകളാണ്… ഇത് മെഡിക്കല് ഫീല്ഡില് അല്ലേ ഉണ്ടായത് എന്ന് ചിന്തിക്കരുത് നമുക്ക് ചുറ്റിലും , മറ്റെല്ലാ ഇടങ്ങളിലും ഇത്തരം അക്രമണങ്ങള് ഉണ്ടാക്കാം. പരസ്പരം ഉള്ള സംശയങ്ങള്, മത്സരബുദ്ധി മറ്റു വ്യക്തിപരമായ പ്രശ്‌നങ്ങള് എന്നിവയെല്ലാം ഇതിന് ഉള്ള കാരണങ്ങളാണ്.
ഇങ്ങനെ ഉണ്ടാകുന്ന അക്രമങ്ങളുടെ കാരണങ്ങള് മനസ്സിലാക്കുകയും അത് തടയുകയും അതിനുവേണ്ട മുന്കരുതലുകള് സ്വീകരിക്കുകയും ചെയ്യുന്നതിലൂടെ സുരക്ഷിതമായി തൊഴിലിടങ്ങളും ചുറ്റുപാടുകളും ഉണ്ടാക്കിയെടുക്കുവാന് നമുക്ക് സാധിക്കും. പെട്ടെന്നുണ്ടാകുന്ന അക്രമങ്ങളെ നേരിടുവാന് മാനസികമായി ശാരീരികമായും തയ്യാറെടുക്കേണ്ടത് പ്രധാനമാണ്.
ഡോക്ടര് മൗമിതയും ഡോക്ടര് വന്ദനയും….മണ്മറഞ്ഞു പോകുന്ന ഓര്മ്മകള് ആകാതെ, സ്ത്രീ സുരക്ഷയും സാമൂഹ്യസുരക്ഷയും ഉറപ്പാക്കുവാനും, അവ സംരക്ഷിക്കുവാനും നടപ്പിലാക്കുവാനും സാധിക്കട്ടെ