ഗർഭകാലം ഏറെ ശ്രദ്ധ അത്യാവശ്യം ഉള്ള കാലഘട്ടമാണ്. അമ്മയുടെയും കുട്ടിയുടെയും ആരോഗ്യം ഒരുപോലെ ശ്രദ്ധിക്കേണ്ടതായത്കൊണ്ടു തന്നെ ഗർഭധാരണം മുതൽ പ്രസവം വരെ വളരെ ശ്രദ്ധയോടെ വേണം അമ്മയുടെയും ഗർഭസ്ഥ ശിശുവിന്റെയും ആരോഗ്യം പരിപാലിക്കാൻ.
നിങ്ങൾ ഒരു കുഞ്ഞിന് വേണ്ടി ശ്രമിക്കുമ്പോൾ അവിടെ നിങ്ങളുടെ മനസ്സുപോലെ ശരീരവും തയ്യാറാകേണ്ടതാണ്. ആസൂത്രിതമല്ലാത്ത ഗർഭധാരണം പലപ്പോഴും മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുകയും ചെയ്യുന്നു. അതിനാൽ വേണ്ട മുൻകരുതലുകൾ എടുത്തു സുരക്ഷിതവും ആരോഗ്യകരവുമായ ഗർഭധാരണം ഉറപ്പാക്കുക. ആദ്യം ആർത്തവ പ്രക്രിയ ക്രമത്തിലാണ് എന്ന് ഉറപ്പു വരുത്തുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ ആരോഗ്യകരമായ ഗർഭധാരണത്തിനുള്ള സാധ്യത കൂടുതലായിരിക്കും.
സ്കാനിംഗ് ഇന്നത്തെ കാലത്ത് പതിവുള്ളതാണ്. വൈകല്യങ്ങൾ കണ്ടുപിടിക്കുവാനും വളർച്ച അറിയുവാനും വേണ്ടിയാണ് സ്കാനിങ് പ്രധാനമായി നടത്തുന്നത്.
ഗർഭധാരണത്തിന് മുമ്പായി അമിത രക്ത സമ്മർദ്ദം, തൈറോയ്ഡ് തുടങ്ങിയവ രോഗങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ കണ്ടെത്തി പരിഹാരം തേടേണ്ടത് വളരെ പ്രധാനമാണ്. രോഗങ്ങൾ എന്തെങ്കിലും അലട്ടുന്നുണ്ടെങ്കിൽ അവ നിയന്ത്രത്തിൽ കൊണ്ടുവന്ന ശേഷം അമ്മയാവാൻ ഒരുങ്ങുവാൻ പ്രത്യേകം ശ്രദ്ധിക്കണം ഇല്ലെങ്കിൽ ഇത് നിങ്ങളുടെ കുഞ്ഞി ന്റെ ആരോഗ്യത്തെ ബാധിക്കും.
പോഷകാഹാരം ഏറ്റവും അത്യാവശ്യമുള്ള ഒന്നാണ് , തൻറെ ആരോഗ്യത്തോടൊപ്പം തന്നെ ഗർഭസ്ഥ ശിശുവിൻറെ ആരോഗ്യവും ഗർഭിണികൾ ശ്രദ്ധിക്കേണ്ടത് കൊണ്ട് തന്നെ ഗർഭത്തിന്റെ ആദ്യ മാസങ്ങളിൽ പോഷകങ്ങളുടെ കുറവുണ്ടായാൽ അതു കുഞ്ഞിന്റെ ബുദ്ധിയും വളർച്ചയും മുരടിക്കുന്നതിനു കാരണമായിത്തീരുന്നു. അയേൺ ഗുളികകൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം കഴിക്കുക. അതോടൊപ്പം പഴങ്ങൾ, പയറു വർഗ്ഗങ്ങൾ, തുടങ്ങിയവ ആഹാരത്തിൽ ഉൾപ്പെടുത്തുക. കാപ്പി, ചായ തുടങ്ങിയവ അമിതമായി കുടിക്കുന്ന ശീലങ്ങൾ കുറയ്ക്കുക. ആരോഗ്യത്തെ മോശമായി ബാധിക്കാൻ ചിലപ്പോൾ കാരണമായേക്കാം.
ഗർഭിണിയാകാൻ തയ്യാറെടുക്കുമ്പോൾ വ്യായാമം അത്യാവശ്യമാണ്. ഗർഭത്തിന്റെ ആരംഭം മുതൽ തന്നെ ശരീരം ഒട്ടനവധി മാറ്റങ്ങൾക്ക് വിധേയമാകുന്നതിനാൽ ആരോഗ്യത്തോടെയിരിക്കാൻ ഗർഭം ധരിക്കുന്നതിനു മുമ്പ് തന്നെ വ്യായാമം ശീലമാക്കുക. നിത്യേനയുള്ള വ്യായാമം നമ്മെ ശാരീരികമായും മാനസികമായും കരുത്തുറ്റവരാക്കും.കൂടാതെ കുഞ്ഞിന്റെ മാനസിക ആരോഗ്യത്തിനും ഇത് വളരെ പ്രധാനമാണ്. എന്നാൽ അമിത വ്യായാമം ഗർഭധാരണ സാധ്യത കുറയ്ക്കുന്നു.
ഗർഭകാലത്തെ ആദ്യ മൂന്ന് മാസം കുഞ്ഞിന്റെ വളർച്ചയ്ക്ക് വളരെ നിർണ്ണായകകാലം ആയതിനാൽ ഏറ്റവുമധികം കരുതൽ ആവശ്യമുള്ളതും ഈ കാലയളവിലാണ്. അതുകൊണ്ട് ആദ്യമൂന്ന് മാസം ഗർഭിണികൾ കൂടുതൽ ശ്രദ്ധിക്കുക.
ആരോഗ്യമുള്ള ഒരു കുഞ്ഞിന് വേണ്ടിയാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ നിങ്ങളുടെ മാനസിക ആരോഗ്യവും ഇതോടൊപ്പം തന്നെ ശ്രദ്ധിക്കണം മാനസികമായി എന്തെങ്കിലും ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ടെങ്കിൽ തീർച്ചയായും ഒരു ഡോക്ടറെ കാണണം , ശാരീരികമായി ആരോഗ്യത്തിന് പ്രാധാന്യം കൊടുക്കുന്നത് പോലെ മാനസികമായ ആരോഗ്യത്തിനും ഗർഭിണികൾ പ്രാധാന്യം നൽകണം. മാനസികമായി എന്തെങ്കിലും ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ടെങ്കിൽ നിങ്ങൾക്ക് ഞങ്ങളുമായി ബന്ധപ്പെടാം