ദിവസേന കാണാൻ കഴിയുന്ന വാർത്തകളിൽ ഒന്നാണ് കുടുംബബന്ധങ്ങളുടെ തകർച്ചയും, കൊലപാതകങ്ങളും, വിവാഹേതര ബന്ധങ്ങളും… ഇതെല്ലാം ഒരു ദിവസം കൊണ്ട് ഉണ്ടാകുന്നതാണോ ?
ആത്മ മൈ മൈന്റ് മൈ കെയര്‍ കൗണ്‍സിലിംഗ് സെന്ററില്‍ വരുന്ന ഫാമിലി കൗണ്‍സിലിംഗ് കേസുകളില്‍ ഒട്ടുമിക്ക ദാമ്പത്യ പ്രശ്‌നങ്ങളുടെയും തുടക്കം തേടിപോകുമ്പോള്‍ കാണാന്‍ സാധിക്കുന്നത് പരസ്പരമുള്ള സംസാരം കുറഞ്ഞുപോയി എന്നതിലാണ്. ഇപ്പോള്‍ ഞങ്ങള്‍ക്ക് സംസാരിക്കാന്‍ സമയമില്ല, പഴയതുപോലെ എന്നോട് ഇപ്പോള്‍ പെരുമാറുന്നില്ല, എന്നൊക്കെയാണ്. ബഹുജനം പലവിധം ഇന്ന് കേട്ടിട്ടില്ലേ….? എന്നത് പോലെ തന്നെയാണ് ഓരോ കുടുംബങ്ങളും അതിനുള്ളിലെ ഓരോ അംഗങ്ങളും. ഒരേ കുടുംബ പശ്ചാത്തലത്തില്‍ വളര്‍ന്നുവന്ന മക്കള്‍ വ്യത്യസ്തരാണ് എന്ന് നിങ്ങള്‍ മനസ്സിലാക്കുന്നത് പോലെ തന്നെയാണ്.
വ്യത്യസ്ത കുടുംബങ്ങളിലും കള്‍ച്ചറിലും വളര്‍ന്നുവന്ന് ഒരുമിച്ച് ജീവിക്കുന്ന ഭാര്യ ഭര്‍ത്താക്കന്മാരും. അപ്പോള്‍ തീര്‍ച്ചയായും നിങ്ങള്‍ എടുക്കുന്ന അഭിപ്രായങ്ങളിലും ഈ വ്യത്യസ്തതകള്‍ നിങ്ങള്‍ക്ക് അനുഭവപ്പെടും. തുടക്കത്തില്‍ എല്ലാം മനസ്സിലാക്കി പെരുമാറാന്‍ നിങ്ങള്‍ക്ക് സാധിച്ചിട്ടുണ്ടെങ്കിലും, പിന്നീട് ഇതില്‍ അകല്‍ച്ചകള്‍ വന്നിട്ടുണ്ടാകും. ഇത് സ്വാഭാവികമാണ് ഈ അകല്‍ച്ചയെ എങ്ങനെ ആത്മ മൈ മൈന്റ് മൈ കെയറിയിലെ സൈക്കോളജിസ്റ്റുകളുടെ സഹായത്തോടെ നിങ്ങള്‍ക്ക് എങ്ങനെ ശരിയാക്കി എടുക്കാന്‍ സാധിക്കും എന്ന് നോക്കാം.
നിങ്ങളുടെ കുടുംബബന്ധങ്ങളില്‍ അകല്‍ച്ചകള്‍ ഉണ്ടാകുന്നതിനു മുമ്പ് തന്നെ ശരിയായ കാരണം കണ്ടെത്തി അവ പരിഹരിക്കേണ്ടതുണ്ട്.
ഭാര്യ ഭര്‍ത്താക്കന്മാര്‍ക്കിടയില്‍
തുടക്കത്തിലെ സന്തോഷം ഒക്കെ കഴിഞ്ഞ് ജീവിതം പുതിയ തലത്തിലേക്ക് നീങ്ങുമ്പോള്‍ തിരക്കുകള്‍ വര്‍ദ്ധിക്കും പരസ്പരം പരിഗണന ലഭിക്കുന്നില്ല എന്ന് തോന്നല്‍ ഉണ്ടാവുന്നു. ചിലപ്പോള്‍ ഇത് ശരിയുമാകാം, പരസ്പരമുള്ള ആശയവിനിമയത്തില്‍ കുറവുകള്‍ ഉണ്ടാകുന്നതോടെ മനസ്സിലാക്കാനും കഴിയാതെ പോകുന്നു. തുടക്കത്തിലെ ഈ അകല്‍ച്ച പിന്നീട് നിങ്ങള്‍ക്ക് കൂട്ടിച്ചേര്‍ക്കുവാന്‍ കഴിയാത്ത വിധം അകന്നു പോയെന്നു വരാം. ഇവിടെയാണ് ഒരു സൈക്കോളജിസ്റ്റിന്റെ പങ്ക് വരുന്നത്, പരസ്പരമുള്ള മിഥ്യാധാരണകളും അവയുടെ കാരണങ്ങളും നിങ്ങള്‍ ഒരു സൈക്കോളജിസ്റ്റുമായി തുറന്നു സംസാരിക്കുമ്പോള്‍, അവര്‍ നല്‍കുന്ന ടെക്‌നിക്കിലൂടെ നിങ്ങള്‍ക്ക് പരസ്പരം മനസ്സിലാക്കാനും, തുറന്ന് സംസാരിച്ച് നിങ്ങളുടെ പ്രശ്‌നങ്ങളെ പരിഹരിക്കാനും സാധിക്കും.
മാതാപിതാക്കള്ക്കിടയില്
പാരന്റിങ് എന്നത് അച്ഛന്റെയോ അല്ലെങ്കില്‍ അമ്മയുടെയോ മാത്രം തീരുമാനങ്ങളും ഇഷ്ടങ്ങളും അല്ല. രണ്ടുകൂട്ടരുടെയും ഒരുമിച്ചുള്ള തീരുമാനങ്ങളിലും അഭിപ്രായങ്ങളിലും വേണം മക്കളെ വളര്‍ത്തുവാന്‍. നിരന്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന മാതാപിതാക്കള്‍ ആണെങ്കില്‍ ഇത് നിങ്ങളുടെ കുട്ടിയുടെ വളര്‍ച്ചയെയും സ്വഭാവ രൂപീകരണത്തെയും ബാധിക്കും. മാതാപിതാക്കള്‍ സന്തോഷത്തോടെയും സ്മാര്‍ട്ട് ആയും ഇരുന്നാല്‍ കുട്ടികള്‍ ഇരട്ടി സ്മാര്‍ട്ട് ആയി വളരും.
എന്നാല് പലപ്പോഴും ഇത് മനസ്സിലാക്കാതെ മാതാപിതാക്കള്‍ അവരുടെ ജോലി, പ്രാരാബ്ദങ്ങള്‍, മാതാപിതാക്കള്‍ തമ്മിലുള്ള വ്യക്തിപരമായ പ്രശ്‌നങ്ങള്‍ എന്നിവ മൂലം മക്കളോട് സംയമനത്തോടെ പെരുമാറുവാന്‍ പലപ്പോഴും മാതാപിതാക്കള്‍ക്ക് കഴിഞ്ഞെന്നുവരില്ല. മക്കള്‍ അഭിമുഖീകരിക്കുന്ന പല പ്രശ്‌നങ്ങളെയും ചിലപ്പോള്‍ മാതാപിതാക്കള്‍ക്ക് മനസ്സിലായെന്ന് വരുകയില്ല. ഇങ്ങനെ വരുന്ന ചെറിയ പ്രശ്‌നങ്ങളെ തുടക്കത്തില്‍ കണ്ടെത്തുകയും അവ മക്കളോട് എങ്ങനെ പറഞ്ഞ് മനസ്സിലാക്കണം എന്ന് മാതാപിതാക്കള്‍ അറിഞ്ഞിരിക്കണം. ഇത് നിങ്ങള്‍ നേരിട്ട് ചെയ്യുമ്പോള്‍ പലപ്പോഴും ഒരാളുടെ മാത്രം അഭിപ്രായങ്ങള്‍ ആയിരിക്കും മക്കളോട് പറയുന്നത്.
ഇതിനു പകരം ഒരു സൈക്കോളജിസ്റ്റിന്റെ സഹായത്തോടെ മക്കളുമായി ഒരു ഫാമിലി കൗണ്‍സിലിങ്ങില്‍ പങ്കെടുക്കുക. ഇതിലൂടെ സൈക്കോളജിസ്റ്റിന് മാതാപിതാക്കള്‍ രണ്ടുപേരുടെയും പ്രശ്‌നങ്ങള്‍ കേള്‍ക്കുവാനും മക്കളോട് എങ്ങനെ പെരുമാറണം,അതുപോലെതന്നെ മക്കള്‍ മാതാപിതാക്കളെ നല്ല രീതിയില്‍ മനസ്സിലാക്കുവാനും ആത്മ മൈ മൈന്റ് മൈ കെയറിലെ സൈക്കോളജിസ്റ്റുകള്‍ നിങ്ങളെ സഹായിക്കും.
കുടുംബബന്ധങ്ങള്‍ തകരാതിരിക്കാന്‍ നിങ്ങള്‍ക്ക് ചെയ്യാന്‍ സാധിക്കുന്ന ചില കാര്യങ്ങള്‍ഇതാ :-
വ്യക്തമായ അതിരുകള് വയ്ക്കുക
ഓരോ കാര്യത്തിനും വ്യക്തമായ അതിരുകള് വയ്ക്കുക എന്നത് ഏറ്റവും പ്രധാനമുള്ള ഒരു കാര്യമാണ്. ഭാര്യ ഭര്‍ത്താക്കന്മാര്‍, മാതാപിതാക്കള്‍ മക്കളോട്, പരസ്പരം സംസാരിക്കുവാന്‍ അല്പം സമയം കണ്ടെത്തണം ഇതിനുവേണ്ടി നിങ്ങളുടെ ജോലി സമയത്ത് നിന്നും അല്ലെങ്കില്‍ മറ്റു സമയങ്ങളില്‍ നിന്നും ഒരു അതിര്‍വരമ്പ് കണ്ടെത്തി. പ്രിയപ്പെട്ടവര്‍ക്ക് സമയം കണ്ടെത്തണം.
എല്ലാ കുടുംബാംഗങ്ങളെയും ഒരുപോലെ കാണുക.
അച്ഛനമ്മമാരോടും മക്കളോടും പരസ്പരം ഒരുപോലെ പെരുമാറുക. മക്കള്‍ക്ക് മുമ്പില്‍ മാതാപിതാക്കള്‍ തമ്മില്‍ വഴക്കുകള്‍ ഉണ്ടാക്കരുത്. സഹോദരങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ അവ സമാധാനത്തോടെ പറഞ്ഞു പരിഹരിക്കാനും ശ്രമിക്കണം.
കുടുംബ പശ്ചാത്തല ത്തെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കുക.
ഇത് സാമ്പത്തികമായും വൈകാരികമായും മനസ്സിലാക്കുന്നതാണ്. കുടുംബത്തിലെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുവാന്‍ ഇത് സഹായിക്കും. മാതാപിതാക്കള്‍ പരസ്പരവും മക്കളുമായി സാമ്പത്തിക കാര്യത്തില്‍ കൃത്യമായി ഒരു വ്യക്തത വരുത്തിയിരിക്കണം അതനുസരിച്ച് പ്രവര്‍ത്തിക്കുവാന്‍ അവരെ പഠിപ്പിക്കുകയും വേണം.
എല്ലാ കുടുംബങ്ങളിലും എപ്പോഴും സന്തോഷവും സമാധാനവും നിറഞ്ഞ നിമിഷങ്ങള്‍ മാത്രമല്ല ഉണ്ടാകുന്നത്, ചിലപ്പോഴൊക്കെ തര്‍ക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളും ഉണ്ടാകും. കാലം മാറുന്നതിനനുസരിച്ച് കുടുംബത്തിനുള്ളിലെ അംഗങ്ങളുടെ റോളുകള്‍ മാറുന്നതിനനുസരിച്ച് മാറ്റങ്ങള്‍ ഉണ്ടാകും. സ്വാഭാവികമാണ്. ചിലപ്പോള്‍ ചില കുടുംബാഗങ്ങള്‍ക്ക് ഇത് മനസ്സിലാക്കാനും അതനുസരിച്ച് പ്രവര്‍ത്തിക്കുവാനും കഴിയുന്നു. എന്നാല്‍ മറ്റു ചിലര്‍ക്ക് ഇതിനെ മനസ്സിലാക്കുവാനും അല്ലെങ്കില്‍ ആയിരിക്കുന്ന സാഹചര്യത്തിനനുസരിച്ച് മുന്നോട്ടു പോകുവാന്‍ സാധിക്കുന്നില്ല. ഇത് മാതാപിതാക്കള്‍,ഭാര്യ ഭര്‍ത്താക്കന്മാര്‍,മക്കള്‍ ഇവര്‍ തമ്മില്‍ പൊരുത്തക്കേടുകള്‍ ഉണ്ടാവുകയും ചെയ്യുന്നു.ഇങ്ങനെ ഉണ്ടാകുന്ന പ്രശ്‌നങ്ങളെ ശരിയായ രീതിയില്‍ കണ്ടെത്തുവാനും മനസ്സിലാക്കുവാനും സാധിച്ചില്ലെങ്കില്‍ കുടുംബബന്ധങ്ങള്‍ തകരുവാനും കാരണമാകും. ആത്മ മൈ മൈന്റ് മൈ കെയറില്‍, കുടുംബ പ്രശ്നങ്ങളിലും ഫാമിലി തെറാപ്പിയിലും വിദഗ്ധരായ തെറാപ്പിസ്റ്റുകളാണ് ഉള്ളത്. ആത്മയിലൂടെ നിങ്ങളുടെ കുടുംബത്തെ അലട്ടുന്ന എല്ലാ പ്രശ്‌നങ്ങളെയും പരിഹരിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഞങ്ങളുമായി ബന്ധപ്പെടാം.