അച്ഛന്‍എന്നോട് മിണ്ടിയിട്ട് വര്‍ഷങ്ങളായി…………………

November 7, 2023
Online psychologist consultation in Kerala

അച്ഛന്‍എന്നോട് മിണ്ടിയിട്ട് വര്‍ഷങ്ങളായി…………………

ഈയടുത്ത ദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ സോഷ്യല്‍ മീഡിയകളിലും വാര്‍ത്താ ചാനലുകളിലും നിറഞ്ഞു നിന്നിരുന്ന ഒരു വാര്‍ത്തയാണ് തൊപ്പിയുടെ അറസ്റ്റ്, അനുകൂലിച്ചും പ്രതികൂലിച്ചും ഒരുപാട് ആളുകള്‍ രംഗത്ത് വന്നിരുന്നു. യഥാര്‍ത്ഥത്തില്‍ തൊപ്പിയുടെ അറസ്റ്റിനു പിന്നിലുള്ള കാരണങ്ങള്‍ എന്തൊക്കെ ആവാം അല്ലെങ്കില്‍ തൊപ്പിയെന്ന ചെറുപ്പക്കാരന് ഈയൊരു അവസ്ഥവരാന്‍ കാരണമായത് എന്തായിരിക്കാം ?

കുറച്ചുനാളുകള്‍ക്കു തൊപ്പി ഒരു പ്രമുഖ യൂട്യൂബ് ചാനലിന്റെ ഇന്റര്‍വ്യൂവില്‍ പറഞ്ഞിരുന്ന കുറച്ചു വാക്കുകള്‍ ‘ എനിക്ക് സോഷ്യല്‍ എന്‍സൈറ്റി ആണ് , എനിക്ക് ആളുകളുടെ മുഖത്ത് നോക്കാന്‍ കഴിയില്ല , സഹോദരങ്ങള്‍ മിണ്ടാറില്ല, എന്റെ ഫാമിലി ഒരു ഓര്‍ത്തഡോക്‌സ് ഫാമിലിയാണ് , എനിക്ക് സുഹൃത്തുക്കളോ ആരുംതന്നെ ഇല്ല, അച്ഛന്‍ എന്നോട് മിണ്ടിയിട്ട് (അതിന് പിന്നിലുള്ള കാരണവും പറഞ്ഞിരുന്നു) വര്‍ഷങ്ങളായി. തികച്ചും ഏകാന്തമായി ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ മാത്രം ജീവിക്കുന്ന ഒരാളായി മാറികഴിഞ്ഞു ആ ചെറുപ്പക്കാരന്‍
അവന്റെ തെറ്റുകളെ പറഞ് മനസ്സിലാക്കി കൊടുത്തിരുന്നെങ്കില്‍ ഒരുപക്ഷേ അവന്‍ ഇങ്ങനെ ആവുകയില്ലായിരുന്നു. ഈ ഒരു അവസ്ഥയ്ക്ക് കാരണം ടോക്‌സിക് പേരെന്റിങ്ങും ആയിരിക്കാം. കാരണം,

ഒരു കുട്ടിയുടെ വ്യക്തിത്വം രൂപപ്പെടുത്തുന്നതില്‍ മാതാപിതാക്കള്‍ക്ക് വളരെ വലിയ പങ്കുണ്ട്. പലപ്പോഴും മാതാപിതാക്കളുടെ മനോഭാവവും വിശ്വാസങ്ങളും പെരുമാറ്റങ്ങളുമാണ് അവരും കാണിക്കുന്നതും ചെയ്യുന്നതും. എന്നാല്‍ മാതാപിതാക്കള്‍ ടോക്‌സിക്കാണെങ്കില്‍ അത് കുട്ടികളുടെ വ്യക്തിത്വത്തെയും ബാധിക്കും. ഭാവിയില്‍ മക്കളുടെ പെരുമാറ്റത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുന്നതിനും കാരണമാകും

സാധാരണയായി, ഒരു രക്ഷിതാവും തങ്ങളുടെ കുട്ടികളെ വേദനിപ്പിക്കാനോ അവരെ ഭയപ്പെടുത്താനോ സ്നേഹിക്കാതിരിക്കാനോ ആഗ്രഹിക്കില്ല. എന്നാല്‍, പലപ്പോഴും മാതാപിതാക്കള്‍ ടോക്സിക് ആകുന്നത് മനപൂര്‍വമോ അല്ലാതെയോയാണ്. സാധാരണയായി കുട്ടിയെ സ്‌നേഹിക്കാതിരിക്കുകയും കുട്ടിയുടെ മേല്‍ ഒരുപാട് നിബന്ധനകള്‍ കൊണ്ടുവരികയും, അവര്‍ ചെയ്യ്ത തെറ്റിനെ എപ്പോഴും ചൂടികാണിക്കുകയും കുട്ടികളുമായുള്ള ആത്മബന്ധം അവഗണിക്കുകയും ചെയ്യുന്ന മാതാപിതാക്കളെയാണ് ടോക്സിക് മാതാപിതാക്കള്‍ എന്ന് വിളിക്കുന്നത്. ഇത്തരത്തില്‍ കുട്ടികളെ വളര്‍ത്തുന്നത് അവരുടെ ഭാവി ജീവിതത്തെ ബാധിക്കും.

മാതാപിതാക്കള്‍ ടോക്‌സിക്കായി പെരുമാറുന്നത് മൂലം മക്കളില്‍ കണ്ടു വരുന്ന ലക്ഷണങ്ങള്‍

കുട്ടികള്‍ വളര്‍ന്നു വരുമ്പോള്‍ ചില മാതാപിതാക്കള്‍ മക്കളുടെ തെറ്റുകളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കും. ഇത് ചില വിശ്വാസ പ്രശ്ങ്ങള്‍ക്ക് കാരണമാകും, ഇത്തരത്തിലുള്ള കുട്ടികളുടെ ബാല്യകാലവും മറ്റുള്ളവരെ വിശ്വസിക്കാനുള്ള ബുദ്ധിമുട്ടും വളരെ സങ്കീര്‍ണമാണ്.

2. സ്‌കൂളില്‍ നിന്നോ കോളേജില്‍ നിന്നോ തിരിച്ച് വീട്ടിലേക്ക് പോകാന്‍ ഇഷ്ടമില്ലാത്ത അവസ്ഥ തോന്നുന്നുണ്ടെങ്കില്‍ അത് വീട്ടിലെ ടോക്സിക് അന്തരീക്ഷം മൂലമാകാം.

3. മക്കളുടെ ആവശ്യങ്ങളെയും ആഗ്രഹങ്ങളെയും കുറിച്ച് മാതാപിതാക്കളോട് സ്വതന്ത്രമായി സംസാരിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതിന്റെ കാരണം മാതാപിതാക്കള്‍ എപ്പോഴും അവരില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതു കൊണ്ടാണ്. അവര്‍ മക്കളേക്കാള്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് അവരുടെ ആവശ്യങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കുമാകാം.

4. കുട്ടികളുടെ ആത്മവിശ്വാസ കുറവിന് കാരണം വീട്ടിലെ ടോക്സിക് അന്തരീക്ഷമാകാം. മാതാപിതാക്കള്‍ എപ്പോഴും ചോദ്യം ചെയ്യുകയും ഒരിക്കല്‍ പോലും അഭിനന്ദിക്കാതിരിക്കുകയും ചെയ്താല്‍ അവര്‍ക്ക് ആത്മവിശ്വാസക്കുറവ് ഉണ്ടാകാനിടയുണ്ട്.

5. കുട്ടികള്‍ വളര്‍ന്നുവരുമ്പോള്‍ സ്വന്തം മാതാപിതാക്കളുടെ അഭിപ്രായങ്ങള്‍ അറിയാന്‍ ഭയം കാണിക്കുകയും അത് മറ്റ് ആളുകളുടെ അഭിപ്രായം തേടുന്നതിലേയ്ക്ക് നയിക്കുകയും ചെയ്യും. സ്വന്തം അഭിപ്രായങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതിനു പകരം മറ്റുള്ളവരുടെ അഭിപ്രായങ്ങളും ചിന്തകളും അറിയാന്‍ അവര്‍ താല്‍പ്പര്യം കാണിച്ചേക്കാം.

നല്ല രക്ഷിതാവായി മാറുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എങ്കിലും നിങ്ങള്‍ക്ക് കുട്ടിയെ വളര്‍ത്തുന്നതിൽ ഇവ ശ്രദ്ധിക്കാവുന്നതാണ്

1. തെറ്റുകള്‍ ആരുടെ ഭാഗത്തും സംഭവിക്കാം. നിങ്ങളുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും വീഴ്ചയോ അബദ്ധമോ സംഭവിക്കുകയാണെങ്കില്‍ തെറ്റ് ഏറ്റു പറയാന്‍ തയ്യാറാവുക. മാതാപിതാക്കള്‍ അത് ശീലിക്കുന്നതോടെ കുട്ടിയും അത് മാതൃകയാക്കാന്‍ ശ്രമിക്കും.

2. രക്ഷിതാക്കള്‍ക്കും ചിലപ്പോഴൊക്കെ ആത്മസംയമനം രക്ഷപ്പെട്ടേക്കും. എങ്കിലും കുട്ടികളെ അപമാനിക്കുന്നതും കളിയാക്കുന്നതുമൊന്നും അത്ര നല്ല കാര്യമല്ല. അത്തരം അവസരങ്ങള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുക. തെറ്റുകള്‍ ആത്മനിയന്ത്രണതോടെ പറഞ്ഞ് മനസ്സിലാക്കി കൊണ്ടുക്കുക.

3. ചെറുപ്പത്തില്‍ തന്നെ കുട്ടികളെ അച്ചടക്കവും അനുസരണയും ശീലിപ്പിക്കണം.അച്ചടക്കമുള്ള കുട്ടികള്‍ സമൂഹത്തില്‍ മറ്റുള്ളവരുടെ ആദരവും സ്‌നേഹവും പിടിച്ച് പറ്റി ഉന്നതിയിലെത്തും. കുട്ടികളുടെ ജീവിതത്തില്‍ അച്ചടക്കത്തിന് വലിയ പ്രാധാന്യമാണുള്ളത്.

4. മക്കളില്‍ അമിത പ്രതീക്ഷ വയ്ക്കാതിരിക്കുക, എന്റെ മകന്‍ എന്നെപ്പോലെ തന്നെ ആവണം വലിയ ജോലി ലഭിക്കണം എന്നുള്ള പ്രതീക്ഷ അമിതമായി വയ്ക്കാതിരിക്കുക, അവര്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യുവാന്‍ അവസരങ്ങള്‍ ഒരുക്കി കൊടുക്കുകയും ആ കാര്യങ്ങളില്‍ നിയന്ത്രണം കൊണ്ടുവരുകയും ചെയ്യുക.

നമ്മുടെ ഭാവി വരും തലമുറയുടെ കൈകളിലാണ്. യുവാക്കളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം തകര്‍ത്ത് നമ്മുടെ സമൂഹത്തിന്റെ ഭാവി അപകടത്തിലാക്കാന്‍ ഒന്നിനെയും അനുവദിക്കരുത്. ഇത്തരത്തിലുള്ള ഒറ്റപ്പെട്ട സംഭവങ്ങളിൽ ചിലപ്പോഴെങ്കിലും വിദഗ്ധരുടെ സഹായം തേടേണ്ടി വരാറുണ്ട്.