Child labor

November 7, 2023

അവര്‍ പഠിക്കട്ടെ…. വളരട്ടെ

കുട്ടികള്‍ വളരെ ചെറുപ്പം മുതല്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നവസ്ഥയാണ് ബാലവേലയെന്നത്. ജോലി ചെയ്യുക, സ്വയം സംരക്ഷിക്കുക തുടങ്ങിയ ഉത്തരവാദിത്തങ്ങള്‍ കുട്ടികള്‍ നിര്‍വഹിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. ഒരു കുട്ടിക്ക് ജോലി ചെയ്യാന്‍ അനുയോജ്യമായ ശരാശരി പ്രായം പതിനഞ്ചും അതില്‍ കൂടുതലുംമാണ്. ഈ പ്രായപരിധിയില്‍ താഴെ വരുന്ന കുട്ടികളെ നിര്‍ബന്ധിതമായി ഏതെങ്കിലും തരത്തിലുള്ള ജോലിയില്‍ ഏര്‍പ്പെടാന്‍ അനുവദിക്കില്ല. കാരണം, ബാലവേല കുട്ടികളുടെ ബാല്യം, ശരിയായ വിദ്യാഭ്യാസം, ശാരീരികവും മാനസികവുമായ ക്ഷേമം എന്നിവയ്ക്കുള്ള അവസരത്തെ ഇല്ലാതാക്കുന്നു. ചില രാജ്യങ്ങളില്‍, ഇത് നിയമവിരുദ്ധമാണ്, പക്ഷേ ഇപ്പോഴും, ഇത് പൂര്‍ണ്ണമായും ഇല്ലാതാക്കുന്നതില്‍ നിന്ന് വളരെ അകലെയാണ് നാം.

ബാലവേല സംഭവിക്കുന്നു. ബാലവേലയ്ക്ക് കാരണമാകുന്നത് എന്താണെന്ന് നോക്കുമ്പോള്‍, അതിനെ നന്നായി ചെറുക്കാന്‍ നമുക്ക് കഴിയും.
ഒന്നാമതായി, ദാരിദ്ര്യവും തൊഴിലില്ലായ്മയും കൂടുതലുള്ള രാജ്യങ്ങളിലാണ് ഇത് സംഭവിക്കുന്നത്. കുടുംബങ്ങള്‍ക്ക് വേണ്ടത്ര വരുമാനം ഇല്ലാതാക്കുമ്പോള്‍ അവര്‍ കുടുംബത്തിലെ കുട്ടികളെ ജോലിക്ക് വിടുന്നു. , അവര്‍ക്ക് ജീവിക്കാന്‍ ആവശ്യമായ പണം ഇതിലൂടെ ലഭിക്കും. അതുപോലെ, കുടുംബത്തിലെ മുതിര്‍ന്നവര്‍ തൊഴില്‍രഹിതരാണെങ്കില്‍, അവരുടെ സ്ഥാനത്ത് ഇളയവര്‍ ജോലി ചെയ്യണം. മാത്രമല്ല, ആളുകള്‍ക്ക് വിദ്യാഭ്യാസം ലഭ്യമല്ലാത്തപ്പോള്‍ അവര്‍ ആത്യന്തികമായി അവരുടെ കുട്ടികളെ ജോലിക്ക് കയറ്റും. വിദ്യാഭ്യാസമില്ലാത്തവര്‍ ഒരു ഹ്രസ്വകാല ഫലത്തെക്കുറിച്ച് മാത്രം ശ്രദ്ധിക്കുന്നു, അതിനാലാണ് അവര്‍ കുട്ടികളെ ജോലിക്ക് വയ്ക്കുന്നത്, അതിനാല്‍ അവര്‍ക്ക് അവരുടെ വര്‍ത്തമാനകാലത്തെ അതിജീവിക്കാന്‍ മാത്രമാണ് സാധിക്കുക. ഇതിലൂടെ ആ കുട്ടിയുടെ ഭാവി ജീവിതവും രാജ്യത്തിന്റെ നിലനില്‍പ്പും അവതാളത്തിലാകുന്നു. കൂടാതെ, വിവിധ വ്യവസായങ്ങളുടെ പണം ലാഭിക്കണമെന്ന മനോഭാവം ബാലവേലയുടെ പ്രധാന കാരണമാണ്. മുതിര്‍ന്നവര്‍ക്കുള്ള അതേ ജോലിക്ക് കുറഞ്ഞ വേതനം നല്‍കുന്നതിനാലാണ് അവര്‍ കുട്ടികളെ ജോലിക്കെടുക്കുന്നത്. കുട്ടികള്‍ മുതിര്‍ന്നവരേക്കാള്‍ കൂടുതല്‍ ജോലി ചെയ്യുന്നതിനാലും കുറഞ്ഞ കൂലിയില്‍ ജോലി ചെയ്യുന്നതിനാലും അവര്‍ കുട്ടികളെയാണ് ഇഷ്ടപ്പെടുന്നത്. അവര്‍ക്ക് എളുപ്പത്തില്‍ സ്വാധീനിക്കാനും കൈകാര്യം ചെയ്യാനും കഴിയും. അവര്‍ അവരുടെ ലാഭം മാത്രം കാണുന്നു, അതുകൊണ്ടാണ് അവര്‍ കുട്ടികളെ കൂട്ടുതലായും ഫാക്ടറികളില്‍ ഉള്‍പ്പെടുത്തുന്നത്. കൂടാതെ മുതിര്‍ന്നവര്‍ക്ക് ചെയ്യാന്‍ സാധിക്കാത്ത പല ജോലികളും കുട്ടികള്‍ക്ക് സാധിക്കുന്നു. ഉദാഹരണമായി കല്‍ക്കരിപാടങ്ങളില്‍ ജോലി ചെയ്യുന്നത് കൂടുതലായും കുട്ടികളാണ് മുതിര്‍ന്നവര്‍ക്ക് ഇറങ്ങാന്‍ സാധിക്കാത്ത സ്ഥലങ്ങളിലേയ്ക്ക് കുട്ടികളെയാണ് അവര്‍ അയക്കുന്നത്.

ബാലവേല തുടച്ചുനീക്കണമെങ്കില്‍, നമ്മുടെ കുട്ടികളെ രക്ഷിക്കുന്ന ഫലപ്രദമായ ചില പരിഹാരങ്ങള്‍ രൂപപ്പെടുത്തേണ്ടതുണ്ട്. ഈ സാമൂഹിക പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന ഏതൊരു രാജ്യത്തിനും രാജ്യത്തിന്റെ ഭാവി മെച്ചപ്പെടുത്താന്‍ സാധിക്കും. കൂടാതെ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ബോധ്യപ്പെടുത്തണം, കാരണം വിദ്യഭ്യാസമുള്ള ഒരു ജനതയ്ക്ക് മാത്രമാണ് നല്ലൊരു നാളെയെ വളര്‍ത്തിയെടുക്കുവാന്‍ സാധിക്കുക.
മാത്രമല്ല ബാലവേലയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് മാതാപിതാക്കളെ ബോധ്യപ്പെടുത്തുകയും, മാതാപിതക്കള്‍ക്ക് സ്ഥിരമായ വരുമാന മാര്‍ഗം ലഭ്യമാക്കുകയും ചെയ്യുന്നതിലൂടെ ഒരു പരിധി വരെ ബാലവേല നിര്‍മാര്‍ജനം ചെയ്യുവാന്‍ സാധിക്കും.

ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ കണക്കുകള്‍ പ്രകാരം ലോകമെമ്പാടുമുള്ള 152 ദശലക്ഷം കുട്ടികള്‍ ബാലവേലയുടെ ഇരകളാണ്; 88 ദശലക്ഷം ആണ്‍കുട്ടികളും 64 ദശലക്ഷം പെണ്‍കുട്ടികളുമാണ്. ബാലവേലയ്ക്ക് ഇരയായവരില്‍ 48 ശതമാനവും 5-11 വയസ് പ്രായമുള്ളവരാണ്. ബാലവേല ഇരകളില്‍ പകുതിയോളം (73 ദശലക്ഷം) അപകടകരമായ ബാലവേലയില്‍ ജോലി ചെയ്യുന്നു; അപകടകരമായ ബാലവേലയുടെ നാലിലൊന്ന് ഭാഗവും ചെയ്യുന്നത് 12 വയസ്സില്‍ താഴെയുള്ള കുട്ടികളാണ് (19 ദശലക്ഷം). ബാലവേലക്കാരില്‍ പകുതിയും ആഫ്രിക്കയിലാണ് (72.1 ദശലക്ഷം), 41 ശതമാനം (62.1 ദശലക്ഷം) ഏഷ്യയിലും പസഫിക്കിലുമാണ്. 71 ശതമാനം ബാലവേലയും നടക്കുന്നത് കാര്‍ഷിക മേഖലയിലാണ്, അതില്‍ മത്സ്യബന്ധനം, വനം, കന്നുകാലി വളര്‍ത്തല്‍, മത്സ്യകൃഷി എന്നിവ ഉള്‍പ്പെടുന്നു. ബാലവേല ഇരകളില്‍ 19 ശതമാനം താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളില്‍ താമസിക്കുന്നവരാണ്. 2 ദശലക്ഷം ഇരകള്‍ ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളില്‍ താമസിക്കുന്നു. ഈ കണക്കുകള്‍ ഇന്ത്യയില്‍ എത്തുമ്പോള്‍, ഇന്ത്യയിലെ മൊത്തം കുട്ടികളുടെ ജനസംഖ്യ (5-14) പ്രായപരിധിയില്‍ 259.6 ദശലക്ഷമാണ്. ഇവരില്‍ 10.1 ദശലക്ഷം (മൊത്തം കുട്ടികളുടെ ജനസംഖ്യയുടെ 3.9%)’ തൊഴിലെടുക്കുന്നുണ്ട്. 2022 അവസാനത്തോടെ ഒമ്പത് ദശലക്ഷം കുട്ടികള്‍ കൂടി ബാലവേലയിലേക്ക് തള്ളപ്പെടാനുള്ള സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍ ഈ എണ്ണം 46 ദശലക്ഷമായി ഉയരുമെന്നാണ് കണക്ക്.

ഈ കണക്കുകളെയെല്ലാം നിര്‍മാര്‍ജനം ചെയ്യാന്‍ നമ്മുക്ക് സാധിക്കും വളര്‍ന്ന് വരുന്ന തലമുറയെ ബാലവേലയില്‍ നിന്നും സംരക്ഷിക്കാം.