പലപ്പോഴും പലരും മോഷ്ടിക്കുന്നത് സമ്പത്തിനോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും ഒരു നേട്ടത്തിനോ ആയിരിക്കും. എന്നാല്‍ ഇതൊന്നുമല്ലാതെ മോഷ്ടിക്കുന്നവരും നമുക്കിടയില്‍ ഉണ്ട്. അവരുടെ രോഗാവസ്ഥ മൂലം ചെയ്യുന്നവരും ഉണ്ട്. കള്ളന്‍ എന്നും കള്ളി എന്നും നമ്മള്‍ ഇവരെ പൊതുവേ കളിയാക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നു. എന്നാല്‍ ഇവര്‍ അനുഭവിക്കുന്ന മാനസിക പിരിമുറുക്കങ്ങള്‍ മനസ്സിലാക്കാതെയാണ് നാം ഇങ്ങനെ ചെയ്യുന്നത്. എല്ലാ മോഷണങ്ങളും പലപ്പോഴും സാമ്പത്തിക ലാഭത്തിന് വേണ്ടി ആയിരിക്കില്ല, അതൊരുപക്ഷേ ക്ലപ്‌റ്റോമാനിയ ആയിരിക്കും.
എന്താണ് ക്ലപ്റ്റോമാനിയ.
ക്ലപ്‌റ്റോമാനിയ ഉള്ള ഒരു വ്യക്തി ഷോപ്പിംഗ് മാളിലോ അല്ലെങ്കില്‍ മറ്റെവിടെയെങ്കിലും ആയിരിക്കുമ്പോള്‍, അവര്‍ അവര്‍ക്ക് കൗതുകം തോന്നുന്ന എന്തെങ്കിലും ഒരു വസ്തു അവരുടെ കണ്ണില്‍ പെട്ടാല്‍ അവര്‍ അറിയാതെ തന്നെ അവര്‍ക്ക് അത് മോഷ്ടിക്കണം എന്ന ചിന്ത അവരുടെ ഉള്ളില്‍ ഉടലെടുക്കും. ഈ ചിന്ത അത് മോഷ്ടിക്കും വരെ അവരില്‍ തന്നെ നിറഞ്ഞു നില്‍ക്കും. അതോടൊപ്പം തന്നെ അവരില്‍ ആ സമയത്ത് നിയന്ത്രിക്കാന്‍ സാധിക്കാത്ത തരത്തിലുള്ള ടെന്‍ഷനും ഉണ്ടാകുന്നു. ഈ ടെന്‍ഷനെ നിയന്ത്രിക്കാന്‍ വേണ്ടി അവര്‍ മോഷ്ടിക്കുന്നു. ഇങ്ങനെ അവര്‍ ആ സാധനം എടുത്തു കഴിയുമ്പോള്‍ അവര്‍ക്ക് ആശ്വാസം അനുഭവപ്പെടുമെങ്കിലും ആശ്വാസം താല്‍ക്കാലികമാണ്.
പിന്നെയും എന്തെങ്കിലും മോഷ്ടിക്കുവാനുള്ള ചിന്ത അവര്‍ അറിയാതെ തന്നെ ഉടലെടുത്തു തുടങ്ങും. സാധാരണ മോഷണങ്ങള്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കു വേണ്ടി പണം സ്വരൂപിക്കുന്നതിനാണ്. എന്നാല്‍ ക്ലെപ്‌റ്റോമാനിയ രോഗികള്‍ക്ക് അവര്‍ ശേഖരിക്കുന്ന വസ്തുക്കള്‍ ആവശ്യമില്ല എന്നതാണ് വസ്തുത. മിക്കവരും ആഗ്രഹിക്കുന്നതെന്തും പണം നല്‍കി വാങ്ങാന്‍ സാധിക്കുന്നവരുമായിരിക്കും. അതുപോലെതന്നെ ക്ലപ്‌റ്റോമാനിയയ്ക്ക്് ഒരു പ്രായമില്ല കുട്ടികളിലും, കൗമാരക്കാരിലും, മുതിര്‍ന്നവരിലും, പ്രായമായവരിലും ഒരുപോലെ ഇവ കാണുന്നുണ്ട്.
ക്ലെപ്‌റ്റോമാനിയ വളരെ സാധാരണമായൊരു രോഗാവസ്ഥയെന്നു പറയാനാകില്ല. പലപ്പോഴും വീടുകളിലും കടകളിലുമൊക്കെ ചെല്ലുമ്പോള്‍ കുട്ടികള്‍ സാധനങ്ങളെടുക്കാറുണ്ടല്ലോ. ഇതൊക്കെയാകാം ആദ്യ സൂചനകള്‍. ചെറിയ കുട്ടികളുടെ മോഷണങ്ങള്‍ വികൃതിയായി അവഗണിക്കുകയാണല്ലോ പതിവ്. എന്നാല്‍ ഇതൊക്കെ ഇതിന്റെ ആദ്യ ലക്ഷണങ്ങളാണ്. കള്ളന്‍, കള്ളി എന്നൊക്കെ ഇവരെ വിളിക്കുമ്പോള്‍ ഒന്നോര്‍മിക്കണം. മാനസിക പ്രശ്‌നമാണ് ഇവരെ ഇതിലേയ്ക്ക് നയിക്കുന്നത്.
ക്ലെപ്റ്റോമാനിയയുടെ ലക്ഷണങ്ങളില് ഇവ ഉള്പ്പെടാം:
ഇങ്ങനെയൊരു പ്രശ്നമുണ്ടെന്ന് വ്യക്തി സ്വയം അംഗീകരിക്കുകയാണ് ഏറ്റവും പ്രധാനം. സാഹചര്യങ്ങള്‍ പൂര്‍ണമായി ഒഴിവാക്കാനാകില്ല. അതിനാല്‍ മോഷ്ടിക്കാന്‍ അനാവശ്യമായി തോന്നുന്ന സാഹചര്യങ്ങള്‍ മുന്‍കൂട്ടി അറിഞ്ഞ് കരുതല്‍ എടുക്കാം. പുറത്തു പോകുമ്പോള്‍ എല്ലാമറിയുന്ന ഒരാളെ കൂടെക്കൂട്ടാം. മോഷ്ടിക്കാനുള്ള അമിതമായ ആഗ്രഹം തോന്നുമ്പോള്‍ സുഹൃത്തിനോട് പറയുക ആ സാഹചര്യത്തില്‍ നിന്നും മാറി നില്‍ക്കുക. നിങ്ങള്‍ ഇതുപോലൊരു സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നത് എങ്കില്‍ നിങ്ങള്‍ക്ക് ആത്മയുമായി ബന്ധപ്പെടാം ആത്മയിലെ വിദഗ്ധരായ കൗണ്‍സിലര്‍മാരുടെ സഹായത്തോടെ നിങ്ങള്‍ക്ക് ഇതില്‍ നിന്നും മോചനം നേടാം