ലൈംഗികത

November 7, 2023

ലൈംഗികതയെന്നത് ഇന്നും നമ്മുടെ കുട്ടികള്‍ക്ക് മുന്നില്‍പലരും മറച്ചുവെച്ചിരിക്കുന്ന ഒന്നാണ്. ശരിയായ ലൈംഗിക വിദ്യാഭ്യാസം നല്‍കണമെന്നു പറയുന്നതിന്റെ പ്രധാന കാരണം മോശം സ്പര്‍ശനങ്ങള്‍, ലൈംഗിക ചൂഷ്ണങ്ങള്‍, അനാവശ്യമായ ലൈംഗിക സംസാരം, മിഥ്യാധാരണകള്‍ എന്നിവയെല്ലാം ഇല്ലാതാക്കുന്നതിന് വേണ്ടിയും മോശം സ്പര്‍ശനങ്ങള്‍ ഉണ്ടാക്കുമ്പോള്‍ ‘നോ’ എന്ന് പറയുന്നതിനും പ്രതികരിക്കുന്നതിനും വേണ്ടിയാണ്.

പണ്ട്ക്കാലത്ത് ഈ ഒരു റോൾ കൈകാര്യം ചെയ്തിരുന്നത് കൂട്ടുകാരോ, നീലച്ചിത്രങ്ങളോ, കൊച്ചുപുസ്തകങ്ങളോ ആയിരിക്കും. അപ്പൊള്‍ നമ്മുടെ ലൈംഗികതയെ കുറിച്ചുള്ള അറിവിനെക്കുറിച്ച് ഊഹിക്കാമല്ലോ. ലൈംഗിക വിദ്യാഭ്യാസം എന്താണെന്ന് അറിയണമെങ്കില്‍ ‘ലൈംഗികത’
എന്താണെന്ന് നമ്മള്‍ മനസിലാക്കണം. പലരുടെയും മനസിലുള്ള ഒരു ധാരണ ലൈംഗികത എന്നത് ലൈംഗിക പ്രക്രിയയും അതുമായി ബന്ധപ്പെട്ട ശാരീരികതയും മാത്രമാണെന്നാണ്.എന്നാല്‍ ലൈംഗികതയെ സംബന്ധിച്ച് എന്തെങ്കിലുമൊക്കെ കുട്ടികള്‍ക്ക് പറഞ്ഞു നല്‍കുന്നതല്ല ലൈംഗികതാ വിദ്യാഭ്യാസം എന്നത്.

അത് ശാസ്ത്രീയമായിരിക്കണം, ശാസ്ത്രീയമായി കൃത്യമായ കാര്യങ്ങള്‍ വേണം പഠിപ്പിക്കുവാന്‍.ലൈംഗിക അവയവങ്ങളെ കുറിച്ചും ലൈംഗിക പ്രക്രിയയെ കുറിച്ചും മാത്രം പഠിപ്പിച്ചാല്‍ പോരാ, മറിച്ച് ലൈംഗികതയുടെ എല്ലാ വശങ്ങളും അതില്‍ ഉള്‍പ്പെടണം. പ്രായത്തിനും ബൗദ്ധിക വളര്‍ച്ചക്കും അനുസരിച്ചായിരിക്കണം ലൈംഗിക വിദ്യാഭ്യാസം നല്‍കാൻ. ഓരോ പ്രായത്തിലുള്ളവര്‍ക്കും മനസിലാക്കാന്‍ സാധിക്കുന്ന വിവരങ്ങള്‍ വേണം ഉള്‍പ്പെടുത്താണം. ചെറുപ്രായത്തില്‍ തുടങ്ങി വളര്‍ച്ചക്ക് അനുസരിച്ചു വര്‍ധനവ് വരുത്തണം.

എന്താണ് ലൈംഗികത?

ലൈംഗികതയെന്നതിന് കൃത്യമായ ഉത്തരം നല്‍കുക ബുദ്ധിമുട്ടുള്ള കാര്യമാണ്. ഒരു വ്യക്തിതയുടെ ലൈംഗികപരമായ മനോഭാവങ്ങള്‍, താല്പര്യങ്ങള്‍ തുടങ്ങിയവ ഉള്ളള്‍ക്കൊളുന്നതാണ് അയാളുടെ ലൈംഗികത. ലൈംഗികതക്ക് സാമൂഹികവും, വൈകാരികവുമായ വിവിധ ഘടകങ്ങള്‍ ഉണ്ട്. ലൈംഗിക പ്രക്രിയ മാത്രമല്ല ഇതില്‍ വരിക, മറിച്ച് ലിംഗത്വം, പരസ്പര ബഹുമാനം, ബന്ധങ്ങള്‍, പ്രത്യുല്‍പാദനം, ലൈംഗിക ആരോഗ്യം തുടങ്ങിയ വശങ്ങള്‍ ലൈംഗികതയുടെ ഭാഗമായി വരും.

എപ്പോഴാണ് ലൈംഗിക വിദ്യാഭ്യാസം ആരംഭിക്കേണ്ടത്?

ഇന്നതെ കാലത്ത് കുട്ടികള്‍ക്ക് അവരുടെ വിരല്‍ തുമ്പില്‍ നിന്നും സെക്സിനെ അറിയാന്‍ സാധിക്കുമെങ്കിലും, ഇന്റര്‍നെറ്റില്‍ നിന്നും ഒരു കുട്ടി മനസ്സിലാക്കുന്നത് പലപ്പോഴും ശരിയായ രീതിയിലായിരിക്കില്ല. ഒരുപാട് കാര്യങ്ങളില്‍ നിന്നും ശരിയെയും തെറ്റിനെയും വേര്‍തിരിച്ചറിയാന്‍ കുട്ടികള്‍ക്ക് സാധിക്കില്ല. തെറ്റായ വിവരങ്ങളെത്തുന്നതിലും മുന്‍പേ ശരിയായ വിവരങ്ങള്‍ വിദഗ്ധരില്‍ നിന്നും ശരിയായ രീതിയിലെത്തിച്ച്, പക്വതയുള്ള ഒരു ജനതയെ നമ്മള്‍ വാര്‍ത്തെടുക്കേണം.കുട്ടിക്കാലം മുതലേ അതത് പ്രായത്തിനനുസരിച്ചുള്ള ലൈംഗികതാ വിദ്യാഭ്യാസവും ആരംഭിക്കണം. പ്രായത്തിനും ബൗദ്ധിക വളര്‍ച്ചക്കും അനുസരിച്ചുള്ള കാര്യങ്ങളാണ് നല്‍ക്കേണ്ടത്.

(0-5 വയസ്സ് വരെ): ഈ ഘട്ടത്തില്‍, ലൈംഗിക വിദ്യാഭ്യാസം ശരീര അവബോധം, ശരീരഭാഗങ്ങളുടെ ശരിയായ പേരുകള്‍, സ്വകാര്യതയുടെയും വ്യക്തിഗത അതിരുകളുടെയും ആശയങ്ങള്‍ മനസ്സിലാക്കല്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ശരീരപ്രകൃതിയിലുള്ള വ്യത്യാസങ്ങളെക്കുറിച്ചും തങ്ങളേയും മറ്റുള്ളവരേയും ബഹുമാനിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികള്‍ പഠിക്കുന്നു.

(6-12 വയസ്സ്): ഈ ഘട്ടത്തില്‍, പ്രായപൂര്‍ത്തിയാകല്‍, പ്രത്യുല്‍പാദന വ്യവസ്ഥകള്‍, ഗര്‍ഭധാരണം, ജനനം തുടങ്ങിയ വിഷയങ്ങളിലേക്ക് ലൈംഗിക വിദ്യാഭ്യാസം വികസിക്കുന്നു. പ്രായപൂര്‍ത്തിയാകുമ്പോള്‍ ഉണ്ടാകുന്ന ശാരീരികവും വൈകാരികവുമായ മാറ്റങ്ങളെക്കുറിച്ച് കുട്ടികള്‍ പഠിക്കുകയും മനുഷ്യന്റെ പ്രത്യുത്പാദനത്തെക്കുറിച്ച് അടിസ്ഥാന ധാരണ നേടുകയും ചെയ്യുന്നു. സമ്മതം, ആരോഗ്യകരമായ ബന്ധങ്ങള്‍, അനുചിതമായ പെരുമാറ്റം തിരിച്ചറിയല്‍.

(പ്രായം 13-18+): ഈ ഘട്ടത്തില്‍, ലൈംഗിക വിദ്യാഭ്യാസം കൂടുതല്‍ സമഗ്രമാവുകയും ഗര്‍ഭധാരണം, ലൈംഗികമായി പകരുന്ന അണുബാധകള്‍, ലൈംഗിക ആഭിമുഖ്യം, ലിംഗ വ്യക്തിത്വം, സമ്മതം, ഉത്തരവാദിത്തമുള്ള തീരുമാനങ്ങള്‍ എടുക്കല്‍ തുടങ്ങിയ വിഷയങ്ങളെ അഭിസംബോധന ചെയ്യുകയും ചെയ്യുന്നു. ആരോഗ്യകരമായ ബന്ധങ്ങള്‍, ആശയവിനിമയ കഴിവുകള്‍, ലൈംഗികതയുടെ സാമൂഹികവും വൈകാരികവുമായ വശങ്ങള്‍ മനസ്സിലാക്കല്‍ എന്നിവയും ഇത് ഉള്‍ക്കൊള്ളുന്നു.

ലൈംഗിക വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കവും ആഴവും കുട്ടികളുടെ വികാസ നിലവാരത്തിനും പക്വതയ്ക്കും അനുയോജ്യമായിരിക്കണം എന്നത് ശ്രദ്ധിക്കേണ്ടതാണ്. പങ്കിടുന്ന വിവരങ്ങള്‍ കൃത്യവും പ്രായത്തിനനുയോജ്യവും സാംസ്‌കാരികമായി സെന്‍സിറ്റീവും ആയിരിക്കണം. കൂടാതെ, ലൈംഗിക വിദ്യാഭ്യാസം സുരക്ഷിതവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും ന്യായബോധമില്ലാത്തതുമായ അന്തരീക്ഷത്തില്‍ നല്‍കണം, തുറന്ന ചര്‍ച്ചകള്‍ അനുവദിക്കുകയും കുട്ടികള്‍ക്ക് ഉണ്ടാകാനിടയുള്ള ചോദ്യങ്ങള്‍ അല്ലെങ്കില്‍ ആശങ്കകള്‍ പരിഹരിക്കുകയും വേണം.

ശരിയായ ലൈംഗിക വിദ്യാഭ്യാസം ലഭിച്ചാല്‍ കുട്ടികളില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ എന്തെല്ലാമാണ്.

ലൈംഗിക ആരോഗ്യത്തെ പറ്റി മനസ്സിലാക്കാന്‍ സാധിക്കും.
പരസ്പര ബഹുമാനം ഉണ്ടാക്കും.
ലൈംഗിക ചൂഷണത്തെ ചെറുക്കാന്‍ സാധിക്കും.
തന്റെയും മറ്റുള്ളവരുടെയും അവകാശങ്ങള്‍ തിരിച്ചറിയാനും, അത് സംരക്ഷിക്കാനും കഴിവുള്ളവരാക്കും.
ലൈഗിക രോഗങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കും.

ലൈംഗികതയുമായി ബന്ധപ്പെട്ട അറിവ് നല്‍കുന്നത് വഴി അവരുടെ മനോഭാവത്തില്‍ മാറ്റം ഉണ്ടാക്കുകയും, മാതാപിതാക്കള്‍, ബന്ധുക്കള്‍, കൂട്ടുകാര്‍ എന്നിവര്‍ എല്ലാവരും ലൈംഗിക വിദ്യാഭ്യാസത്തിന്റെ പ്രധാനഭാഗങ്ങള്‍ തന്നെയാണ്. പക്ഷേ, അതിവേഗം മാറുന്ന ഈ കാലഘടത്തില്‍ ശരിയായ അറിവ് ശരിയായ സമയത്ത് നല്‍കാനായെന്ന് വരില്ല. ആഗോളവല്‍ക്കരണം, വ്യത്യസ്ത സംസ്‌ക്കാരങ്ങളുള്ള മനുഷ്യരോട് ഇടപെടേണ്ട സാഹചര്യങ്ങള്‍, വിവരവിനിമയം, നീലച്ചിത്രങ്ങള്‍, ലൈംഗിക രോഗങ്ങള്‍, ഗര്‍ഭച്ഛിദ്രം, വന്ധ്യത, ഗര്‍ഭനിരോധനമാര്‍ഗങ്ങള്‍, ലൈംഗികാതിക്രമങ്ങള്‍, ലൈംഗികതയോടുള്ള മാറുന്ന സമീപനം, മാറിവരുന്ന ലൈംഗിക സ്വഭാവങ്ങള്‍ ഇങ്ങനെയുള്ള ഒരുപാട് സങ്കീര്‍ണമായ കാര്യങ്ങള്‍ മൂലം ലൈംഗികതാ വിദ്യാഭ്യാസം ഒരു വിദഗ്ധന്റെ സഹായം ആവശ്യമുള്ള മേഖലയാണ്. പോരാത്തതിന് മാതാപിതാക്കള്‍ പലര്‍ക്കും ശാസ്ത്രീയമായ ലൈംഗികതാ വിദ്യാഭ്യാസം ലഭിച്ചിട്ടുമില്ല. അവര്‍ക്കറിയാവുന്ന വിവരങ്ങള്‍ മടികൂടാതെ കാര്യക്ഷമമായി കുട്ടികളുമായി പങ്കുവക്കാനും പലര്‍ക്കുമാവുന്നുമില്ല. അതിനാല്‍ കുട്ടികളുടെയും കൗമാരക്കാരുടെയും ശാരീരികവും വൈകാരികവുമായ ക്ഷേമം പ്രോത്സാഹിപ്പിക്കുന്ന, സമഗ്രവും ഉത്തരവാദിത്തമുള്ളതുമായ രീതിയില്‍ ലൈംഗിക വിദ്യാഭ്യാസം വിതരണം ചെയ്യുന്നുണ്ടെന്ന് മാതാപിതാക്കളും സ്‌കൂളുകളും ഉറപ്പാക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.