ഇതൊക്കെ ഒരു രസം അല്ലേ… നീ ഇതൊന്ന് കഴിച്ച് നോക്ക് ആരും അറിയില്ല.

November 7, 2023

ദിവസവും പത്തോ പതിനഞ്ചോ കുട്ടികളാണ് ലഹരി ഉപയോഗത്തിപ്പെടുന്നത്. തുടക്കത്തിലേ തന്നെ കണ്ടുപിടിക്കാന്‍കഴിഞ്ഞാല്‍ അതിഭീകരമായ വിപത്തില്‍ നിന്ന് കുട്ടിയെ മോചിപ്പിക്കാന്‍ കഴിയും.
ലഹരിയെ കുറിച്ചുള്ള ഒന്നിലധികം ചർച്ചകൾ സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ നടത്തിയിട്ടുണ്ട്. വീണ്ടും ഇതെഴുതേണ്ടി വരുന്നത് ഇത്തരത്തിലുള്ള എണ്ണമറ്റ വാർത്തകൾ ദിനവും കേൾക്കുന്നത്കൊണ്ടാണ്.
ലഹരി വസ്തുക്കളുടെ ഉപയോഗം ഒരു ദിവസം കൊണ്ട് ഉണ്ടാകുന്നതല്ല. അറിയാനുള്ള ആകാംക്ഷ, സമപ്രായക്കാരുടെ പ്രേരണ, ബോറടി മാറ്റാന്‍, വിഷാദം മാറ്റാന്‍, വീട്ടിലെ പ്രശ്നങ്ങള്‍ മറക്കാന്‍, ക്ഷീണം മാറ്റാന്‍, അധികമായി ലഭിക്കുന്ന പോക്കറ്റ് മണി എന്തു ചെയ്യണമെന്നറിയാതെ നടക്കുന്നവര്‍… എന്നിങ്ങനെ ലഹരിവസ്തുക്കളിലേക്ക് ശ്രദ്ധ മാറാന്‍ കാരണങ്ങള്‍ നിരവധിയാണ്.
ലഹരിയെ കുറിച്ചുള്ള ഒന്നിലധികം ചർച്ചകൾ സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ നടത്തിയിട്ടുണ്ട്. വീണ്ടും ഇതെഴുതേണ്ടി വരുന്നത് ഇത്തരത്തിലുള്ള എണ്ണമറ്റ വാർത്തകൾ ദിനവും കേൾക്കുന്നത്കൊണ്ടാണ്.
ലക്ഷണങ്ങള്‍
സ്‌കൂളില്‍ മുടങ്ങുക, സ്‌കൂളില്‍ പോവുകയാണെന്ന ഭാവത്തില്‍ മറ്റെവിടെയെങ്കിലും പോകുക, കുട്ടിയുടെ ശരീരത്തില്‍ നിന്നോ, വസ്ത്രങ്ങള്‍, മുറി എന്നിവിടങ്ങളില്‍ നിന്നോ സിഗററ്റിന്റെയോ പുകയുടെയോ മണം വരിക, പെട്ടെന്നുണ്ടാകുന്ന സ്വഭാവ വ്യതിയാനങ്ങള്‍. ദേഷ്യം, അമര്‍ഷം, പൊട്ടിത്തെറി, നിരാശ എന്നിവ അനിയന്ത്രിതമാവുക.ആവശ്യത്തിന് പണം കിട്ടിയില്ലെങ്കില്‍ ചോദിക്കാതെ എടുത്തുകൊണ്ടു പോകുക, പോക്കറ്റിലോ ബാഗിലോ മുറിയിലോ ആവശ്യത്തില്‍ കൂടുതല്‍ പണം കാണപ്പെടുക, ചോദിച്ചാല്‍ കള്ളം പറയുക. ശരീരഭാരം അമിതമായി കുറയുകയോ കൂടുകയോ ചെയ്യുക, മറ്റു വിനോദോപാധികള്‍ ത്യജിക്കുക, ഇഷ്ടപ്പെട്ട ഹോബീസ്, ഹാബിറ്റ്സ് എന്നിവയില്‍ താത്പര്യം ഇല്ലാതാവുക. ഉറക്കം, ഭക്ഷണം എന്നിവ ഒന്നുകില്‍ വളരെ കുറഞ്ഞു പോവുക, അല്ലെങ്കില്‍ വളരെ കൂടുക, വ്യക്തിബന്ധങ്ങളില്‍ വിള്ളല്‍ വരിക, വീട്ടില്‍ ആര്‍ക്കും മുഖം നല്‍കാതെ ഒഴിഞ്ഞു മാറുക, പുതിയ കൂട്ടുകെട്ടുകള്‍ തുടങ്ങുക, പഴയ ചങ്ങാതിമാരെക്കുറിച്ച് ചോദിച്ചാല്‍ അവരെ കുറ്റം പറയുക, ദേഷ്യപ്പെടുക. നന്നായി പഠിക്കുന്ന കുട്ടി പെട്ടെന്ന് പഠനത്തില്‍ പിന്നാക്കം പോകുക, വീട്ടില്‍ നിന്ന് മാറിനില്‍ക്കാന്‍ താത്പര്യം കാട്ടുക.
രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ടത്
ആവശ്യത്തിലധികം പോക്കറ്റ് മണി കുട്ടികള്‍ക്ക് നല്‍കരുത്. എന്നു കരുതി ന്യായമായ ആവശ്യങ്ങള്‍ക്ക് നല്‍കാതിരിക്കുകയുമരുത്.
ലഹരി മരുന്നുകള്‍ക്ക് അടിമപ്പെട്ടു എന്നുറപ്പിക്കാനായാല്‍ എത്രയും പെട്ടെന്ന് കൗണ്‍സലിങ് നല്‍കണം. പുറത്തറിയുമെന്നോ നാണക്കേടാണെന്നോ കരുതരുത്. കുട്ടിയുടെ ഭാവിയുടെയും ജീവിതത്തിന്റെയും കാര്യമാണെന്നോര്‍ക്കുക.
ഭീഷണിപ്പെടുത്തിയോ മര്‍ദിച്ചോ ഉപദേശിച്ചോ ശകാരിച്ചോ ഇത്തരത്തിലുള്ള ശീലം മാറ്റാന്‍ കഴിയില്ല. അതിന് മനഃശാസ്ത്ര വിദഗ്ദ്ധന്റെയോ കൗണ്‍സലിങ് വിദഗ്ദ്ധന്റെയോ സഹായവും മരുന്നുകളും വേണം. ഒപ്പംതന്നെ, എന്തു സംഭവിച്ചാലും ഞങ്ങള്‍ കൂടെയുണ്ടാവും എന്ന വിശ്വാസം കുട്ടിയിലുണ്ടാക്കാന്‍ രക്ഷിതാക്കള്‍ക്ക് കഴിയണം.
ചികിത്സ തുടങ്ങിയാല്‍ പൂര്‍ണമായും അത് പിന്തുടരണം. പെട്ടെന്ന് നിര്‍ത്താന്‍ കഴിയുന്നതല്ല ഇത്തരം ലഹരി വസ്തുക്കളോടുള്ള അടിമത്തം. ചികിത്സയ്ക്കിടയില്‍ കുട്ടി ചിലപ്പോള്‍ വീണ്ടും അത്തരം ശീലങ്ങളിലേക്ക് മടങ്ങിപ്പോയേക്കാം. അപ്പോഴെല്ലാം ക്ഷമയോടെ അവനെ തിരിച്ചുകൊണ്ടുവരണം.
ചികിത്സാ സമയത്തോ അതിനു ശേഷമോ കൂട്ടിലിട്ട കിളിയെപ്പോലെ കുട്ടിയെ കൈകാര്യം ചെയ്യരുത്. ആവശ്യത്തിന് സ്വാതന്ത്ര്യം നല്‍കണം. നല്ല ചങ്ങാതിമാരെ ഇക്കാര്യത്തില്‍ സഹായത്തിന് വിളിക്കാം. ആരോഗ്യകരമായ കുടുംബാന്തരീക്ഷം കുട്ടിക്ക് നല്‍കുക. സംരക്ഷിക്കാനും സ്നേഹിക്കാനും ഒരു പ്രശ്നം വന്നാല്‍ ഒറ്റക്കെട്ടായി നിന്ന് നേരിടാനും കുടുംബം കൂടെയുണ്ടെന്ന വിശ്വാസം ഇത്തരം ശീലങ്ങളിലേക്ക് ഒരിക്കലും തിരികെപ്പോകാതിരിക്കാന്‍ കുട്ടിയെ സ്വയം പ്രേരിപ്പിക്കും.
നിങ്ങളുടെ കുട്ടിയുടെ മാനസികാരോഗ്യം നന്നായി മനസ്സിലാക്കാന്‍ ആത്മയിലൂടെ സാധിക്കും. കുട്ടിക്ക് ലഹരി ഉപയോഗം ഉണ്ടെന്ന് നിങ്ങള്‍ക്ക് സംശയം ഉണ്ടോ? അവരുടെ ഭാവി ജീവിതത്തെക്കുറിച്ച് നിങ്ങള്‍ ആവലാതിയിലാണോ? ആശങ്ക വേണ്ട നിങ്ങള്‍ക്ക് ഞങ്ങളുമായി ബന്ധപ്പെടാം. നിങ്ങളുടെ മക്കളുടെ ഭാവി ജീവിതത്തെ ആത്മയിലൂടെ സുരക്ഷിതമായി മാറ്റിയെടുക്കാം. കാരണം വളര്‍ന്നു വരുന്ന നമ്മുടെ മക്കളാണ് നാളയുടെ സ്വപ്നവും പ്രതീക്ഷയും അവരില്‍ നല്ലൊരു വ്യക്തി ജീവിതത്തെ വളര്‍ത്തിയെടുക്കുക എന്നത് നമ്മുടെ ആവശ്യമാണ്.